Category: News

റൂബി ജൂബിലി: കാസർകോസ് ജില്ലാ പ്രചാരണ സമിതി യോഗം ഇന്ന്

കാസർകോഡ് :മർകസ് റൂബി ജൂബിലിയുടെ ഭാഗമായി  ജില്ലയിൽ നടപ്പിലാക്കേണ്ട വിവിധ പദ്ധതികൾ ചർച്ച ചെയ്യാൻ ഇന്ന്  ഉച്ചക്ക് രണ്ട് മണിക്ക്  കാസർകോഡ് ടൗൺ സുന്നി സെന്ററിൽ  യോഗം ചേരും.വി.എം കോയ മാസ്റ്റർ ഉദ്ഘാടനം ചെയ്യും.അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്,  പള്ളങ്കോട് അബ്ദുൽ ഖാദർ മദനി,ബി. എസ് അബ്ദുല്ലകുഞ്ഞി ഫൈസി, കാട്ടിപ്പാറ അബ്ദുൽ ഖാദിർ സഖാഫി,മൂസ സഖാഫി കളത്തൂർ പ്രസംഗിക്കും.

Share this:

19 Aug 2017 · 0 views · Politics
മര്‍കസ് റൂബി ജൂബിലിയുടെ ഭാഗമായി നല്‍കുന്ന ഫൈബര്‍ വെള്ളം കോഴിക്കോട് വെള്ളയില്‍ തുറമുഖത്ത് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ഡോ എ.പി അബ്ദുല്‍ ഹകീം അസ്ഹരി ചേര്‍ന്ന് കൈമാറുന്നു

കടലിന്റെ മക്കള്‍ക്ക് മര്‍കസിന്റെ കാരുണ്യകൈനീട്ടം

കോഴിക്കോട്: മത്സ്യബന്ധന തൊഴിലാളികളായ അരക്കിണര്‍ അരയന്‍വീട്ടില്‍ മുഹമ്മദ് ആദിലും സീമാമുന്‍കത്ത് ഷാഹുല്‍ ഹമീദും സ്വപ്‌നസാക്ഷാത്കാരത്തിന്റെ നിറവിലാണ്. പ്രാരാബ്ദങ്ങളോട് പടവെട്ടി കുടുംബം പുലര്‍ത്താന്‍ കടലമ്മയെ ആശ്രയിച്ചു കഴിയുന്ന ഇവരിനി സ്വന്തം ഉടമസ്ഥതയിലുള്ള പുത്തന്‍ ഫൈബര്‍ വള്ളത്തിലാണ് മത്സ്യബന്ധനത്തിനിറങ്ങുക. ട്രോളിംഗ് നിരോധന സമയത്തും മറ്റും തൊഴിലിന് പോകാനാവാതെ കഷ്ടപ്പെടുന്ന മത്സ്യബന്ധന തൊഴിലാളികളുടെ ദുരവസ്ഥ മനസ്സിലാക്കിയ കാരന്തൂര്‍ മര്‍കസു സ്സഖാഫത്തി സ്സുന്നിയ്യയുടെ റൂബി ജൂബിലിയുടെ ഭാഗമായി ഇവര്‍ക്ക് ലഭിച്ച അല്‍ മദീന എന്ന ഫൈബര്‍ വള്ളം കഴിഞ്ഞ ദിവസം നീറ്റിലിറക്കി. ആറു പേര്‍ക്ക് തൊഴിലെടുക്കാവുന്ന യന്ത്രവല്‍കൃത വള്ളത്തിന് (more…)

Share this:

19 Aug 2017 · 0 views · Politics

സഹ്‌റത്തുല്‍ ഖുര്‍ആന്‍: മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലാ പ്രവേശന പരീക്ഷകള്‍ 19നും 20നും

കാരന്തൂര്‍: സഹ്‌റത്തുല്‍ ഖുര്‍ആനിന് കീഴില്‍ മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിലവിലുള്ളതും അടുത്ത അധ്യയന വര്‍ഷം തുടങ്ങാനിരിക്കുന്നതുമായ വിവിധ കേന്ദ്രങ്ങളിലേക്കുള്ള അധ്യാപികമാരെ തെരഞ്ഞെടുക്കാനുള്ള പ്രവേശന പരീക്ഷയും അഭിമുഖവും 19, 20 തിയ്യതികളില്‍ നടക്കും. മലപ്പുറം ജില്ലയില്‍ ഈ മാസം 18ന് കൊളത്തൂര്‍ ഇര്‍ശാദിയ്യ കാമ്പസിലും, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ 20ന് തളിപ്പറമ്പ് അല്‍ മഖറിലുമാണ് (more…)

Share this:

18 Aug 2017 · 0 views · Politics

റൂബി ജൂബിലി: മലപ്പുറം ജില്ലാ പ്രചരണ സമിതി യോഗം ഇന്ന്

മലപ്പുറം: മര്‍കസ് റൂബി ജൂബിലിയുടെ ഭാഗമായി നടക്കുന്ന മലപ്പുറം ജില്ലാ പ്രചരണ സമിതി യോഗം ഇന്ന് (വെള്ളി) വൈകുന്നേരം നാലു മണിക്ക് മലപ്പുറം വാദീസലാമില്‍ നടക്കും. മര്‍കസ് ജനറല്‍ മാനേജര്‍ സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. വടശ്ശേരി ഹസന്‍ മുസ്ലിയാര്‍, ഇബ്രാഹീം ബാഖവി മേല്‍മുറി, അബ്ദുറഷീദ് സഖാഫി പത്തപ്പിരിയം, എന്‍.എം സ്വാദിഖ് സഖാഫി, മുഹമ്മദ് ശരീഫ് നിസാമി, അബ്ദുഹാജി വേങ്ങര, പി.എം മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, (more…)

Share this:

18 Aug 2017 · 0 views · Politics

മര്‍കസ് റൂബി ജൂബിലി: ജില്ലാ സമിതി യോഗങ്ങള്‍ക്ക് തുടക്കമായി

കോഴിക്കോട്: മര്‍കസ് റൂബി ജൂബിലിയുടെ ഭാഗമായി നടക്കുന്ന ജില്ലാ സമിതി യോഗങ്ങള്‍ക്ക് തുടക്കമായി. സമ്മേളനവുമായി ബന്ധപ്പെട്ട് ജില്ലകളില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ക്ക് യോഗത്തില്‍ രൂപം നല്‍കും.
ഇന്നലെ വൈകുന്നേരം പത്തനംതിട്ടയിലെ തിരുവല്ലയില്‍ നടന്ന ജില്ലാ സമിതി യോഗത്തില്‍ മര്‍സൂഖ് സഅദി മുഖ്യപ്രഭാഷണം നടത്തി. ഇന്ന് ഇടുക്കി ദാറുല്‍ ഫത്ഹില്‍ നടക്കുന്ന ജില്ലാ സമിതി യോഗം എസ്.എസ്.എഫ് സംസ്ഥാന ഉപാധ്യക്ഷന്‍ സി.പി ഉബൈദുല്ല സഖാഫി (more…)

Share this:

17 Aug 2017 · 0 views · Politics

മര്‍കസില്‍ പതിനായിരം വിദ്യാർത്ഥികൾ പങ്കെടുത്ത മെഗാ അസംബ്ലി

കുന്നമംഗലം: ഇന്ത്യയുടെ എഴുപത്തിയൊന്നാം സ്വാതന്ത്ര്യദിനത്തിന്റെ മുന്നോടിയായി മര്‍കസ്‌ പ്രധാന മൈതാനിയില്‍ പതിനായിരം വിദ്യാര്‍ത്ഥികളെ അണിനിരത്തി  മെഗാ അസംബ്ലി സംഘടിപ്പിച്ചു. മര്‍കസ്‌ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.
ബഹുസ്വരതയും മതേതരത്വവും നിലനില്‍ക്കുന്ന ലോകത്തെ പ്രധാന രാജ്യമായ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്‌ വേണ്ടി ജീവത്യാഗം ചെയ്‌ത മഹാന്മാരെ ഓര്‍ക്കണമെന്ന്‌ കാന്തപുരം പറഞ്ഞു. രാജ്യത്തെ വിവിധ മത, ഭാഷാ, ദേശവാസികള്‍ ഒരുമയോടെ കഴിയുന്ന ദേശത്തെയാണ് സ്വാതന്ത്ര്യസമരത്തിന്‌ മുന്നിട്ടിറങ്ങിയവര്‍ സ്വപ്‌നം കണ്ടത്‌. എന്നാല്‍,  മുസ്‌ലിംകളെ പൊതുധാരയില്‍ നിന്നകറ്റി ഭീതിതമാക്കാനും ന്യൂനപക്ഷങ്ങള്‍ക്ക്‌ നേരെ ആക്രമണം നടത്താനും (more…)
Share this:

17 Aug 2017 · 0 views · Politics
മര്‍കസില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു.

മുസ്‌ലിംകളുടെ ദേശസ്‌നേഹത്തെ സംശയിക്കുന്നവര്‍ ചരിത്രമറിയാത്തവര്‍: കാന്തപുരം

കോഴിക്കോട്‌: മുസ്‌ലിംകളുടെ രാജ്യസ്‌നേഹത്തില്‍ സംശയം പ്രകടിപ്പിക്കുന്നവര്‍ ഭാരതത്തിന്റെ ചരിത്രം പഠിക്കാത്തവരാണെന്ന്‌ അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍. മര്‍കസിന്‌ കീഴിലെ പത്ത്‌ പ്രധാന സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച്‌ നടത്തിയ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ സ്വാതന്ത്ര്യ സമരം ലോക ചരിത്രത്തിലെ തന്നെ അതുല്യമായ സംഭവമാണ്‌. സായുധരായ ബ്രിട്ടീഷുകാരോട്‌ ആത്മവിശ്വാസത്തോടെയും ദൃഢതയോടെയും പൊരുതാന്‍ ഇന്ത്യന്‍ ജനതക്ക്‌ കഴിഞ്ഞത്‌ വ്യത്യസ്‌ത മതങ്ങളും ദേശക്കാരുമെല്ലാം ഒരേ മനസ്സോടെ ഒരുമിച്ച്‌ നിന്നത്‌ കൊണ്ടാണ്‌. കേരളത്തില്‍ (more…)

Share this:

17 Aug 2017 · 0 views · Politics
തപാല്‍ വകുപ്പുമായി സഹകരിച്ച്‌ മര്‍കസ്‌ പുറത്തിറക്കുന്ന മൈ സ്റ്റാമ്പ്‌ കോഴിക്കോട്‌ ഹെഡ്‌പോസ്‌റ്റ്‌ ഓഫീസ്‌ സീനിയര്‍ പോസ്‌റ്റ്‌ മാസ്‌റ്റര്‍ പ്രേമലാല്‍ സി. മുഹമ്മദ്‌ ഫൈസിക്ക്‌ നല്‍കി ഉദ്‌ഘാടനം ചെയ്യുന്നു

സ്വാതന്ത്ര്യദിന സന്ദേശമായി മര്‍കസ്‌ മൈ സ്‌റ്റാമ്പ്‌ പുറത്തിറക്കി

കോഴിക്കോട്‌: ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി തപാല്‍ വകുപ്പുമായി സഹകരിച്ച്‌ മര്‍കസ്‌ മൈ സ്റ്റാമ്പ്‌ പുറത്തിറക്കി. റൂബി ജൂബിലി ലോഗോയും സന്ദേശവും അനാവരണം ചെയ്‌താണ്‌ സ്‌റ്റാമ്പ്‌ പുറത്തിറക്കിയത്‌. കോഴിക്കോട്‌ നടന്ന ചടങ്ങില്‍ ഹെഡ്‌പോസ്‌റ്റ്‌ ഓഫീസ്‌ സീനിയര്‍ പോസ്‌റ്റ്‌ മാസ്‌റ്റര്‍ പ്രേമലാല്‍ മര്‍കസ്‌ ജനറല്‍ മാനേജര്‍ സി. മുഹമ്മദ്‌ ഫൈസിക്ക്‌ നല്‍കി മൈ സ്റ്റാമ്പ്‌ പദ്ധതി ഉദ്‌ഘാടനം ചെയ്‌തു.
കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ സ്വാതന്ത്ര്യദിന സന്ദേശം ഉള്‍പ്പെടുത്തി രാജ്യത്തെ പ്രമുഖരായ രാഷ്ട്രീയ, സാമൂഹിക നേതാക്കള്‍ക്ക്‌ മൈ സ്റ്റാമ്പ്‌ (more…)

Share this:

14 Aug 2017 · 0 views · Politics