വെഫി കോമ്പറ്ററ്റീവ് ഹബ് പ്രോഗ്രാമിന് തുടക്കം
വിദ്യാഭ്യാസ- തൊഴിൽ പരിശീലന പരിപാടിയായ ഐ- ഷോർ ഏറ്റെടുത്തു കൊണ്ടാണ് വെഫി കോമ്പറ്ററ്റീവ് ഹബ് പ്രോഗ്രാം നടപ്പാക്കുന്നത്. ...

വിദ്യാഭ്യാസ- തൊഴിൽ പരിശീലന പരിപാടിയായ ഐ- ഷോർ ഏറ്റെടുത്തു കൊണ്ടാണ് വെഫി കോമ്പറ്ററ്റീവ് ഹബ് പ്രോഗ്രാം നടപ്പാക്കുന്നത്. ...

കോഴിക്കോട്: വിസ്ഡം എജ്യൂക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (വെഫി)യുടെ കോമ്പറ്റേറ്റീവ് ഹബ് പ്രോഗ്രാമിന് മർക്കസ് റൈഹാൻ വാലിയിൽ തുടക്കമായി. മർകസ് റൈഹാൻ വാലി മാനേജ്മെന്റിന്റെയും റൈഹാൻ വാലി അലുംനിയായ ഓസ്മോയുടെയും സംയുക്താഭിമുഖ്യത്തിൽ റൈഹാൻ വാലി വിദ്യാർഥികൾക്കും പൂർവ്വ വിദ്യാർഥികൾക്കുമായി നടത്തുന്ന വിദ്യാഭ്യാസ- തൊഴിൽ പരിശീലന പരിപാടിയായ ഐ- ഷോർ ഏറ്റെടുത്തു കൊണ്ടാണ് വെഫി കോമ്പറ്ററ്റീവ് ഹബ് പ്രോഗ്രാം നടപ്പാക്കുന്നത്.
സ്ഥാപനങ്ങളിൽ താമസിച്ച് പഠിക്കുന്ന വിദ്യാർഥികളെ മത്സരപ്പരീക്ഷക്കൊരുക്കുകയും തുടർച്ചയായ, ചിട്ടയൊത്ത പരിശീലനത്തിലൂടെ വ്യത്യസ്ത സർക്കാർ തൊഴിൽ മേഖലകളിലേക്ക് വിദ്യാർഥികളെ എത്തിക്കുകയാണ് വെഫിയുടെ ലക്ഷ്യം.
ഹബ്ബിന്റെ ഒഫീഷ്യൽ ലോഞ്ചിംഗ് എസ് എസ് എഫ് കേരള സെക്രട്ടറി ആശിഖ് തങ്ങൾ
റൈഹാൻ വാലി എ ഒ. സി.പി സിറാജ് സഖാഫിക്ക് ഫലകം നൽകി നിർവഹിച്ചു.
ചടങ്ങിൽ വെഫി ഡയറക്ടർ പി കെ അബ്ദു സ്വമദ് വിഷയമവതരിപ്പിച്ചു. സഈദ് ഇർഫാനി, സ്വാലിഹ് ഇർഫാനി, എം അബ്ദു സ്വമദ്, ബശീർ പാലാഴി പങ്കെടുത്തു.
തഖ് യുദ്ദീൻ സ്വാഗതവും യൂനുസ് ടാണ നന്ദിയും പറഞ്ഞു. കോമ്പറ്ററ്റീവ് ഹബ് പ്രോഗ്രാമുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്:
8281149326, 9633687336
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം