മർകസ് ആർട്സ് ഫെസ്റ്റ്; 'ഖാഫ് 5.0' പ്രഖ്യാപിച്ചു.
2023 ജനുവരി 21, 22 ദിവസങ്ങളിലായി നടക്കുന്ന ആർട്സ് ഫെസ്റ്റിൽ, നാല് കാറ്റഗറികളിൽ നൂറിലധികം മത്സരങ്ങളിലായി ആയിരത്തിൽ പരം വിദ്യാർത്ഥികൾ മാറ്റുരയ്ക്കും....

2023 ജനുവരി 21, 22 ദിവസങ്ങളിലായി നടക്കുന്ന ആർട്സ് ഫെസ്റ്റിൽ, നാല് കാറ്റഗറികളിൽ നൂറിലധികം മത്സരങ്ങളിലായി ആയിരത്തിൽ പരം വിദ്യാർത്ഥികൾ മാറ്റുരയ്ക്കും....

കാരന്തൂർ: മർകസ് ശരീഅത് കോളേജ് ആർട്സ് ഫെസ്റ്റ് 'ഖാഫ്' അഞ്ചാം എഡിഷൻ പ്രഖ്യാപിച്ചു. കാരന്തൂർ മർകസിൽ വെച്ച് നടന്ന സംഗമത്തിൽ മർകസ് ചാൻസിലർ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പ്രഖ്യാപനം നടത്തി.
2023 ജനുവരി 21, 22 ദിവസങ്ങളിലായി നടക്കുന്ന ആർട്സ് ഫെസ്റ്റിൽ, നാല് കാറ്റഗറികളിൽ നൂറിലധികം മത്സരങ്ങളിലായി ആയിരത്തിൽ പരം വിദ്യാർത്ഥികൾ മാറ്റുരയ്ക്കും. ഖാഫിന്റെ ഭാഗമായി മത, സാമൂഹിക, സാംസ്കാരിക മേഖലകളിലെ പ്രഗത്ഭരെ ഉൾപ്പെടുത്തി വിവിധ സെമിനാറുകളും വ്യത്യസ്ത ചർച്ചാ സംഗമങ്ങളും നടക്കും. പുരാതനവും ആധുനികവുമായ നഗര സങ്കൽപങ്ങളെയും വ്യത്യസ്ത കാല-ദേശ സംസ്കാരങ്ങളെയും ഖാഫ് പുനരാവിഷ്കരിക്കും.
പ്രഖ്യാപന സംഗമത്തിൽ മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി, ശരീഅത് കോളേജ് എ. ഒ സയ്യിദ് ശിഹാബുദ്ദീൻ സഖാഫി, ഇഹ്യാഉസ്സുന്ന സ്റ്റുഡൻസ് യൂണിയൻ പ്രതിനിധികൾ പങ്കെടുത്തു
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം