കാലാവസ്ഥാ വ്യതിയാനം: ദ്വിദിന ശിൽപശാലക്ക് ഇന്ന് തുടക്കം
ശിൽപശാല ജില്ലാ കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഢി ഐ എ എസ് ഉദ്ഘാടനം ചെയ്യും....

ശിൽപശാല ജില്ലാ കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഢി ഐ എ എസ് ഉദ്ഘാടനം ചെയ്യും....
കോഴിക്കോട് : ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തിന്റെയും(ഡയറ്റ്) കാരന്തൂർ മർകസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ ശിൽപശാല ഇന്ന് ആരംഭിക്കും. കാലാവസ്ഥാ വ്യതിയാനം-വിദ്യാഭ്യാസം, ബോധവത്കരണം, പരിശീലനം' എന്ന പ്രമേയത്തിൽ കാരന്തൂർ മെംസ് ഇന്റർനാഷണിൽ നടക്കുന്ന ശിൽപശാല ജില്ലാ കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഢി ഐ എ എസ് ഉദ്ഘാടനം ചെയ്യും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും തെരഞ്ഞെടുക്കപെട്ട പ്രൈവറ്റ് പ്രതിനിധികളും ജില്ലയിലെ അൻപതോളം വരുന്ന സർക്കാർ സ്കൂളിലെ പ്രതിനിധികളും ശിൽപശാലയിൽ പങ്കെടുക്കും. കഴിഞ്ഞ വർഷം നവംബറിൽ മർകസ് നോളേജ് സിറ്റിയിൽ നടന്ന അന്താരാഷ്ട്ര കാലാവസ്ഥാ സമ്മിറ്റിന്റെ തുടർ പദ്ധതികളുടെ ഭാഗമായി ജില്ലാ കളക്ടറുടെ എജു മിഷൻ പ്രൊജക്ടുമായി സഹകരിച്ചാണ് ശിൽപശാല സംഘടിപ്പിച്ചിട്ടുള്ളത്. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തും. മർകസ് നോളേജ് സിറ്റി മാനേജിങ് ഡയറക്ടർ, ഡോ .മുഹമ്മദ് അബ്ദുൽ ഹക്കിം അസ്ഹരി മുഖ്യാ തിഥിയാകും. ഡയറ്റ് പ്രിൻസിപ്പൽ വിവി പ്രേമരാജൻ, ഇകെ കുട്ടി, വി ശശികുമാർ, ഡോ. അഭിലാഷ് എസ്, ഡോ. മുഹമ്മദ് ശഹീൻ, ഡോ. എംകെ രവിവർമ, കെഎം അബ്ദുൽ ഖാദർ, സിപി ചന്ദ്രശേഖരൻ, ഡോ. അബ്ദുൽ നാസർ യുകെ, കെ ജയറാം, ഷാജി യുകെ തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.
മങ്കഫ് റീം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐസിഎഫ് നാഷണൽ പ്രസിഡണ്ട് അലവി സഖാഫി തഞ്ചേരി അധ്യക്ഷതവഹിച്ചു....
6 മാസത്തെ ഓണ്ലൈന് പേരെന്റിംഗ് കോഴ്സാണ് ആരംഭിക്കുന്നത്...
പരീക്ഷയില് മികച്ച വിജയം കൈവരിക്കുന്ന വിദ്യാര്ഥികള്ക്ക് ആകെ ഒരു കോടി രൂപയുടെ സ്കോളര്ഷിപ്പ് ലഭിക്കും....
ലണ്ടന് ആസ്ഥാനമായുള്ള ബ്രിട്ടീഷ് ലൈബ്രറിയില് ഡോ. അസ്ഹരിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്ശിച്ചിരുന്നു...
ഉത്പന്നങ്ങളുടെ ലോഞ്ചിംഗും നേരത്തെ മന്ത്രി തന്നെയായിരുന്നു നിർവഹിച്ചത്...
മർകസ് അഹ്ദലിയ്യ ആത്മീയ സംഗമം സമാപിച്ചു...
മങ്കഫ് റീം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐസിഎഫ് നാഷണൽ പ്രസിഡണ്ട് അലവി സഖാഫി തഞ്ചേരി അധ്യക്ഷതവഹിച്ചു....
6 മാസത്തെ ഓണ്ലൈന് പേരെന്റിംഗ് കോഴ്സാണ് ആരംഭിക്കുന്നത്...
© Copyright 2024 Markaz Live, All Rights Reserved