സഖാഫി സ്കോളേഴ്സ് കൗൺസിലിന് പുതിയ നേതൃത്വം
മർകസ് റൈഹാൻ വാലി കൺവെൻഷൻ സെന്ററിൽ നടന്ന വാർഷിക കൗൺസിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. ...
മർകസ് റൈഹാൻ വാലി കൺവെൻഷൻ സെന്ററിൽ നടന്ന വാർഷിക കൗൺസിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. ...
കോഴിക്കോട്: സഖാഫി സ്കോളേഴ്സ് കൗൺസിൽ 2023-24 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. മർകസ് റൈഹാൻ വാലി കൺവെൻഷൻ സെന്ററിൽ നടന്ന വാർഷിക കൗൺസിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. സഖാഫി ശൂറ ചെയർമാൻ ശാഫി സഖാഫി മുണ്ടമ്പ്രയുടെ അധ്യക്ഷതയിൽ മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി കൗൺസിൽ ഉദ്ഘാടനം ചെയ്തു. സഖാഫി പണ്ഡിതർ പ്രബോധന മേഖലയിൽ കരുതലോടെയുള്ള മുന്നേറ്റങ്ങൾ കാഴ്ചവെക്കണമെന്നും ജനകീയ പദ്ധതികളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം ഓർമപ്പെടുത്തി.
സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ പുനഃസംഘടന നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകി. അബ്ദുല്ലത്തീഫ് സഖാഫി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ഹുസൈൻ സഖാഫി ചുള്ളിക്കോട്, മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, പി കെ എം സഖാഫി ഇരിങ്ങല്ലൂർ, സിപി ഉബൈദുല്ല സഖാഫി സംസാരിച്ചു. കുഞ്ഞുമുഹമ്മദ് സഖാഫി പറവൂർ സ്വാഗതവും, ദുൽകിഫിൽ സഖാഫി കാരന്തൂർ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ശാഫി സഖാഫി മുണ്ടമ്പ്ര(ചെയർമാൻ), കുഞ്ഞുമുഹമ്മദ് സഖാഫി പറവൂർ(ജനറൽ കൺവീനർ), സയ്യിദ് ശിഹാബുദ്ദീൻ ബുഖാരി(ട്രഷറർ), മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, ഹസൻ സഖാഫി തറയിട്ടാൽ, ഉബൈദുള്ള സഖാഫി ആവിലോറ, സ്വാദിഖ് സഖാഫി പെരിന്താറ്റിരി, മുഹമ്മദലി സഖാഫി വള്ളിയാട്(വൈസ് ചെയർമാൻ), അബ്ദുല്ലത്തീഫ് സഖാഫി പെരുമുഖം, മുസ്തഫ സഖാഫി പറമ്പിൽ, ദുൽക്കിഫിൽ സഖാഫി കാരന്തൂർ, ത്വാഹ സഖാഫി മണ്ണുത്തി, ഇസ്മാഈൽ സഖാഫി കൊണ്ടങ്കേരി(കൺവീനർ).
പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ...
മാനവ ഐക്യം വിളംബരം ചെയ്ത് മലേഷ്യയിൽ നടന്ന അന്താരാഷ്ട്ര മതനേതൃത്വ സമ്മേളനം...
തത്പരരായ ഏത് പ്രായക്കാര്ക്കും വിദ്യാഭ്യാസ യോഗ്യതകള്ക്കപ്പുറം അവസരം...
സമർഖന്ദിലെ ഇമാം ബുഖാരി സന്നിധിയിൽ നടന്ന ദർസിൽ പങ്കെടുത്തത് 20 രാജ്യങ്ങളിൽ നിന്നുള്ള പണ്ഡിതർ...
ഹദീസ് പഠനമേഖലയിലെ സംഭാവനകൾക്ക് ആഗോള പ്രശംസ...
പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ...
© Copyright 2024 Markaz Live, All Rights Reserved