ഏലത്തൂർ ട്രെയിൻ ആക്രമണം: അനുശോചനമറിയിച്ച് കാന്തപുരം


കോഴിക്കോട്: എലത്തൂരിൽ ട്രെയിനിലുണ്ടായ അക്രമസംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. ആക്രമണം ഏറെ ദുഃഖകരമാണ്. സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഭരണസംവിധാനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. പൊതുജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന യാത്രാ സംവിധാനം എന്നനിലയിൽ ജനങ്ങൾക്ക് ഭയാശങ്കയില്ലാതെ യാത്രചെയ്യാൻ ഇക്കാര്യത്തിൽ അടിയന്തര നടപടിയുണ്ടാവേണ്ടതാണ്. കാന്തപുരം പറഞ്ഞു.
അക്രമത്തെ തുടർന്നുള്ള സംഭവവികാസങ്ങളിൽ പിഞ്ചുകുഞ്ഞടക്കം മൂന്നു പേരാണ് മരണപ്പെട്ടത്. മർകസ് സീക്യൂ പ്രീ സ്കൂൾ അധ്യാപികയുടെ മകളും സഹോദരിയും അതിലുൾപ്പെടും. ആകസ്മികമായുണ്ടായ അപകടത്തിൽ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവര്‍ എത്രയും വേഗം സൗഖ്യം പ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. മരണപ്പെട്ടവരുടെ പരലോക ജീവിതം അല്ലാഹു സന്തോഷത്തിലാക്കുകയും കുടുംബത്തിന് ക്ഷമ നൽകുകയും ചെയ്യട്ടെയെന്നും കാന്തപുരം കൂട്ടിച്ചേർത്തു.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം