മര്‍കസ് നോളജ് സിറ്റിയിലെ ഹയര്‍ സ്പോട്ടിനെത്തിയത് ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികള്‍

മര്‍കസ് നോളജ് സിറ്റിയില്‍ നടന്ന ഹയര്‍സ്പോട്ട് തൊഴില്‍ മേളയിലെത്തിയ ഉദ്യോഗാര്‍ഥികള്‍

മര്‍കസ് നോളജ് സിറ്റിയില്‍ നടന്ന ഹയര്‍സ്പോട്ട് തൊഴില്‍ മേളയിലെത്തിയ ഉദ്യോഗാര്‍ഥികള്‍
കോഴിക്കോട്: മര്‍കസ് നോളജ് സിറ്റിയില്‍ നടന്ന ഹയര്‍ സ്പോട്ട് തൊഴില്‍ മേളക്കെത്തിയത് ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികള്‍. നോളജ് സിറ്റിയിലെ വിവിധ സ്ഥാപനങ്ങളിലും പത്തോളം സ്വകാര്യ കമ്പനികളിലുമായി അഞ്ഞൂറില്‍ പരം തൊഴിലവരങ്ങളിലേക്കാണ് അഭിമുഖം നടന്നത്. അഡ്മിനിസ്ട്രേഷന്, ഫിനാന്‍സ്, അധ്യാപനം, എഞ്ചിനീയറിംഗ്, മെഡിക്കല്‍, മാര്‍ക്കറ്റിംഗ്, ടെക്നികല്‍ തുടങ്ങിയ മേഖലകളിലേക്കാണ് അഭിമുഖം നടത്തിയത്. തിരഞ്ഞെടുക്കപ്പെടുന്ന യോഗ്യരെ തുടര്‍ നടപടികള്‍ക്കായി പിന്നീട് ബന്ധപ്പെടുമെന്ന് സംഘടാകര്‍ അറിയിച്ചു.
മര്‍കസ് നോളജ് സിറ്റി മാനോജിംഗ് ഡയറക്ടര്‍ ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, സി എ ഒ അഡ്വ. തന്‍വീന്‍ ഉമര്‍, അക്കാഡമിക് ഡയറക്ടര്‍ ഡോ. അമീര്‍ ഹസന് ഉദ്യോഗാര്‍ഥികളുമായി സംവദിച്ചു.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം