റബാത്: ലീഗ് ഓഫ് ഇസ്്ലാമിക് യൂണിവേഴ്സിറ്റീസ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ ജാമിഅ മര്‍കസിനെ പ്രതിനിധീകരിച്ചുകൊണ്ട് ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി പ്രബന്ധമവതരിപ്പിക്കും. ഇസ്്ലാമിക് വേള്‍ഡ് എജുക്കേഷനല്‍ സയന്റിഫിക് ആന്‍ഡ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്റെ (ഇസിസ്കോ) സഹകരണത്തോടെയാണ് സമ്മേളനം നടക്കുന്നത്. ഇന്ന് (ആഗസ്റ്റ് 24) മൊറോക്കോയിലെ റബാത്ത് സിറ്റിയില്‍ ഇസിസ്കോയുടെ ആസ്ഥാനത്ത് വെച്ച് നടക്കുന്ന സമ്മേളനത്തില്‍ 'ആവിശ്കാര സ്വാതന്ത്ര്യ'ത്തെ കുറിച്ച് പ്രബന്ധാവതരണങ്ങളും ചര്‍ച്ചകളും നടക്കും.
വിവിധ രാഷ്ട്രങ്ങളിലെ യൂണിവേഴ്സിറ്റികളില്‍ നിന്നുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ലീഗ് ഓഫ് ഇസ്്ലാമിക് യൂണിവേഴ്സിറ്റീസ് അംഗമാണ് ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി. 'ആവിഷ്കാര സ്വാതന്ത്ര്യം ഖുര്‍ആനിലും ഹദീസിലും' എന്ന വിഷയത്തിലാണ് അദ്ദേഹം പ്രബന്ധമവതരിപ്പിക്കുക.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം