കോഴിക്കോട് നഗരത്തില് വാഹന നിയന്ത്രണം

കോഴിക്കോട്: നാളെ(ഞായര്) കോഴിക്കോട് കടപ്പുറത്ത് മര്കസ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര മീലാദ് കോണ്ഫറന്സിനെത്തുന്ന ജനബാഹുല്യം കണക്കിലെടുത്ത് നഗരത്തില് ഗതാഗത നിയന്ത്രണം. വടക്കുഭാഗത്തുനിന്നും വരുന്ന വാഹനങ്ങള് കൊയിലാണ്ടി, എലത്തൂര് പാലം കഴിഞ്ഞ് വെങ്ങാലി ഓവര്ബ്രിഡ്ജില് കയറാതെ, വലത് ഭാഗത്ത്കൂടെ പുതിയാപ്പ റോഡില് പ്രവേശിച്ച്. ഗാന്ധി റോഡില് ആളെ ഇറക്കി വാഹനം നോര്ത്ത് ബീച്ചില് പാര്ക്ക് ചെയ്യേണ്ടതാണ്. വയനാട്, മുക്കം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള് എരഞ്ഞിപ്പാലം, നടക്കാവ് വഴി ക്രിസ്ത്യന് കോളേജ് ക്രോസ് റോഡിലൂടെ കണ്ണൂര് റോഡ് ക്രോസ് ചെയ്ത്, ഓവര് ബ്രിഡ്ജില് കയറി ഗാന്ധിറോഡില് ആളെയിറക്കി വെള്ളയില് ബീച്ചില് പാര്ക്ക് ചെയ്യുക ഫറോക്ക് വഴി വരുന്ന വാഹനങ്ങള് ചെറുവണ്ണൂരില് നിന്നും മീഞ്ചന്ത ബൈപ്പാസില് പ്രവേശിച്ച് ബേബി ഹോസ്പിറ്റല് ജംങ്ഷന് വഴി മാവൂര് റോഡിലൂടെ അശോകാ ഹോസ്പിറ്റല് ജംങ്ഷനില് എത്തി വലത്തോട്ട് തിരിഞ്ഞ് സി.എച്ച് ഓവര്ബ്രിഡ്ജ് വഴി കോര്പ്പറേഷന് ഓഫീസിനടുത്ത് ആളെയിറക്കി വലിയങ്ങാടി ഭാഗത്ത് പാര്ക്ക് ചെയ്യുക. മലപ്പുറം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള് രാമനാട്ടുകരയില് നിന്നും ബൈപ്പാസിലൂടെ തൊണ്ടയാട് ജംങ്ഷനിലെത്തി ഇടത്തോട്ട് തിരിഞ്ഞ് ബേബി ഹോസ്പിറ്റല് ജംങ്ഷന് വഴി അശോകാ ഹോസ്പിറ്റല് ജംങ്ഷനില് നിന്നും വലത്തോട്ട് തിരിഞ്ഞ് സി.എച്ച് ഓവര്ബ്രിഡ്ജ് വഴി കോര്പറേഷന് ഓഫീസിനടുത്ത് വലിയങ്ങാടി ഭാഗത്ത് പാര്ക്ക് ചെയ്യുക.
മങ്കഫ് റീം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐസിഎഫ് നാഷണൽ പ്രസിഡണ്ട് അലവി സഖാഫി തഞ്ചേരി അധ്യക്ഷതവഹിച്ചു....
6 മാസത്തെ ഓണ്ലൈന് പേരെന്റിംഗ് കോഴ്സാണ് ആരംഭിക്കുന്നത്...
പരീക്ഷയില് മികച്ച വിജയം കൈവരിക്കുന്ന വിദ്യാര്ഥികള്ക്ക് ആകെ ഒരു കോടി രൂപയുടെ സ്കോളര്ഷിപ്പ് ലഭിക്കും....
ലണ്ടന് ആസ്ഥാനമായുള്ള ബ്രിട്ടീഷ് ലൈബ്രറിയില് ഡോ. അസ്ഹരിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്ശിച്ചിരുന്നു...
ഉത്പന്നങ്ങളുടെ ലോഞ്ചിംഗും നേരത്തെ മന്ത്രി തന്നെയായിരുന്നു നിർവഹിച്ചത്...
മർകസ് അഹ്ദലിയ്യ ആത്മീയ സംഗമം സമാപിച്ചു...
മങ്കഫ് റീം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐസിഎഫ് നാഷണൽ പ്രസിഡണ്ട് അലവി സഖാഫി തഞ്ചേരി അധ്യക്ഷതവഹിച്ചു....
6 മാസത്തെ ഓണ്ലൈന് പേരെന്റിംഗ് കോഴ്സാണ് ആരംഭിക്കുന്നത്...
© Copyright 2024 Markaz Live, All Rights Reserved