അന്താരാഷ്ട്ര മീലാദ് സമ്മേളനം; വിദേശ പ്രതിനിധികളെത്തി


കോഴിക്കോട്: മർകസു സഖാഫത്തി സുന്നിയ്യയുടെ ആഭിമുഖ്യത്തിൽ നാളെ(ഞായർ) വൈകുന്നേരം നാല് മണി മുതൽ പത്ത് മണി വരെ മർകസ് നോളജ് സിറ്റിയിൽ നടക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിൽ സംബന്ധിക്കുന്നതിനായി വിദേശ പ്രതിനിധികൾ എത്തി. സമ്മേളനത്തിന്റെ മുഖ്യാതിഥികളായ ശൈഖ് ഉസാമ അബ്ദുൽ റസ്സാഖ് അൽ രിഫാഇ (ലെബനാൻ), ശൈഖ് ഡോ. ഉസാമ അൽ അസ്ഹരി (ഈജിപ്ത്), അഡ്വ. അലി ഗൂൽ (ഈജ്പ്ത്), ശൈഖ് മുഹമ്മദ് അൽമദനി, ശൈഖ് അനീസ് മർസൂഖ് (ടുണീഷ്യ) നോളജ് സിറ്റിയിലെത്തി.
മലേഷ്യ അടക്കമുള്ള വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അതിഥികളും അനുവാചകരുമായി ഒട്ടേറെപേർ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ഇന്നും നാളെയുമായി മർകസ് നോളേജ്സിറ്റി ലക്ഷ്യമാക്കി എത്തിച്ചേരും. ടൂണീഷ്യ, മലേഷ്യ, മദനീയം, മർകസ്, വിറാസ് സംഘങ്ങളുടെ മൗലിദ് ജൽസയും സമ്മേളനത്തിന് മാറ്റുകൂട്ടും.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം