ഈജിപ്ത് ഔഖാഫ്- ജാമിഅ മര്‍കസ് സംയുക്ത സെമിനാർ സമാപിച്ചു

ഈജിപ്ത് ഔഖാഫുമായി സഹകരിച്ച് ജാമിഅ മര്‍കസ് സംഘടിപ്പിച്ച സെമിനാറിൽ സി മുഹമ്മദ് ഫൈസി സംസാരിക്കുന്നു.
ഈജിപ്ത് ഔഖാഫുമായി സഹകരിച്ച് ജാമിഅ മര്‍കസ് സംഘടിപ്പിച്ച സെമിനാറിൽ സി മുഹമ്മദ് ഫൈസി സംസാരിക്കുന്നു.
കോഴിക്കോട് : ഈജിപ്ത് ഔഖാഫുമായി സഹകരിച്ച് ജാമിഅ മര്‍കസ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച രണ്ടാം ദ്വിദിന കർമശാസ്ത്ര സെമിനാർ സമാപിച്ചു. കര്‍മശാസ്ത്രത്തിലെ ആധുനികത എന്ന പ്രമേയത്തിൽ നടന്ന സെമിനാർ ഈജിപ്ത് ഔഖാഫ് വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് മുഖ്താർ ജുമുഅ ഉദ്ഘാടനം ചെയ്തു. ജാമിഅ മർകസ് ചാൻസിലർ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. 'ഇസ്ലാമിക ശരീഅത്തിന്റെ പ്രായോഗികത', 'കർമശാസ്ത്ര നിയമ സംഹിത', 'രാഷ്ട്ര നിർമാണത്തിലെ ധൈഷണിക പങ്ക്', 'സൈബർ സ്പെയ്സ്: ശരിയും തെറ്റും' എന്നീ വിഷയങ്ങളിൽ യഥാക്രമം ഡോ. അത്വാ സന്ബാത്വി (കുല്ലിയ്യ ശരീഅ വല്‍ ഖാനൂന്‍ പ്രിന്‍സിപ്പല്‍, അൽ അസ്ഹർ) ഡോ. അബ്ദുല്ല അൽ നജ്ജാർ (ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷൻ,ഈജിപ്ത്), ഡോ. അഹ്മദ് ഹുസൈൻ ( കുല്ലിയ്യ ദഅവ ഇസ്ലാമിയ്യ മുൻ പ്രിൻസിപ്പൽ, അൽ അസ്ഹർ), ഡോ. സാമി ശരീഫ് (ഇസ്ലാമിക് യൂണിവേഴ്സിറ്റി ലീഗ് ജനറൽ സെക്രട്ടറി) പ്രബന്ധമവതരിപ്പിച്ചു. സെമിനാറിനോടനുബന്ധിച്ച് ചർച്ചകളും ചോദ്യോത്തരവേദികളും നടന്നു. ജാമിഅ മർകസ് വൈസ് റെക്ടർ ഡോ. മുഹമ്മദ് റോഷൻ നൂറാനി, കുല്ലിയ്യ ഉസൂലുദ്ദീൻ മേധാവി അബ്ദുല്ല സഖാഫി മലയമ്മ, കുല്ലിയ്യ ശരീഅ അസോസിയേറ്റ് പ്രൊഫസർ മുഹമ്മദ് സുഹൈൽ സഖാഫി അൽ അസ്ഹരി, ത്വാഹ സഖാഫി മണ്ണുത്തി ചർച്ചകൾക്ക് നേതൃത്വം നൽകി.
5ാം ക്ലാസ്സ് മുതലുള്ളവര്‍ക്കാണ് അവസരം ...
സാംസ്കാരിക പൈതൃകങ്ങളുടെ സംരക്ഷണത്തിന് മികച്ച മാതൃകകള്‍ കൊണ്ടുവന്നതിനാണ് അവാര്‍ഡ്...
മർകസ് വിദ്യാർഥി യൂണിയൻ പുനഃസംഘടിപ്പിച്ചു....
പ്ലസ് ടു പാസ്സായവര്‍ക്കും ഐ ടി ഐ പഠിച്ചവര്‍ക്കും അപേക്ഷിക്കാവുന്നതാണ് ...

© Copyright 2024 Markaz Live, All Rights Reserved