നോളജ് സിറ്റിയിലെ മിഹ്റാസ് ആശുപത്രിയില്‍ വിദഗ്ധ മോഡേൺ മെഡിസിൻ ഡോക്ടര്‍മാരുടെ സേവനം ആരംഭിച്ചു
ഇസിജി , x-ray, ക്ലിനിക്കൽ ലബോറട്ടറി, ഫാർമസി , ആംബുലൻസ് സേവനങ്ങളും ആശുപത്രിയിൽ ലഭ്യമാണ് ...

ഇസിജി , x-ray, ക്ലിനിക്കൽ ലബോറട്ടറി, ഫാർമസി , ആംബുലൻസ് സേവനങ്ങളും ആശുപത്രിയിൽ ലഭ്യമാണ് ...

നോളജ് സിറ്റി: മര്‍കസ് നോളജ് സിറ്റിയിലെ മിഹ്റാസ് മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ആരംഭിച്ചു. 24 മണിക്കൂര്‍ എമര്‍ജന്‍സി സര്‍വീസിന് പുറമെയാണ് വിദ്ഗ്ധ ഡോക്ടര്‍മാരുടെയും സേവനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ശിശുരോഗ വിഭാഗത്തില്‍ ഡോ. പി വി ശംസുദ്ദീന്‍, ജനറല്‍ വിഭാഗത്തില്‍ ഡോ. പി വി മജീദ്, അത്യാഹിത വിഭാഗത്തില്‍ ഡോ. മുഹമ്മദ് ശിറാസ് എന്നിവരുടെ സേവനമാണ് ലഭിക്കുന്നത്. കൂടാതെ, ഡോ. നസീര്‍ പി ചിട്ടയില്‍, ഡോ. മുഹമ്മദ് ആസിഫ്, ഡോ. ശകീല്‍, ഡോ. മുര്‍ശിദ് അഹ്മദ് എന്നിവരുടെ സേവനം ദന്ത വിഭാഗത്തിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇസിജി , x-ray, ക്ലിനിക്കൽ ലബോറട്ടറി, ഫാർമസി , ആംബുലൻസ് സേവനങ്ങളും ആശുപത്രിയിൽ ലഭ്യമാണ് . ബുക്കിംഗിനും വിശദവിവരങ്ങള്‍ക്കുമായി 8714 600 601 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം