പൊന്നാനി വിളക്കത്തിരുന്ന് ജാമിഅ മർകസ് വിദ്യാർഥികൾ

ജാമിഅ മർകസ് വിദ്യാർത്ഥികളുടെ വിളക്കത്തിരിക്കൽ ചടങ്ങിന് സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്ലിയാർ നേതൃത്വം നൽകുന്നു.
ജാമിഅ മർകസ് വിദ്യാർത്ഥികളുടെ വിളക്കത്തിരിക്കൽ ചടങ്ങിന് സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്ലിയാർ നേതൃത്വം നൽകുന്നു.
പൊന്നാനി: ജാമിഅഃ മർകസ് അവസാന വർഷ ബിരുദ വിദ്യാർത്ഥികൾ പൊന്നാനി വലിയ ജുമാഅത്ത് പള്ളിയിൽ പഠന പൂർത്തീകരണത്തിന്റെ ഭാഗമായി 'വിളക്കത്തിരിക്കാൻ' എത്തി. പാരമ്പര്യ ദർസീ പഠനത്തിന് പരിസമാപ്തി കുറിക്കാൻ മതപഠന വിദ്യാർത്ഥികൾ പൊന്നാനിയിൽ എത്തുന്ന പതിവ് കാലങ്ങളായുണ്ട്. അതിന്റെ തുടർച്ചയെന്നോണമാണ് വിദ്യാർത്ഥികൾ പൊന്നാനി പള്ളിയിൽ എത്തിയത്. ശൈഖ് സൈനുദ്ദീൻ മഖദൂം(റ)ന്റെ കാലത്തേയുള്ള രീതിയാണിത്. മർകസ് വിദ്യാർത്ഥികളുടെ വരവ് പൊന്നാനി സ്വദേശികൾ വളരെ ആവേശത്തോടെയാണ് ഏറ്റെടുത്തത്. വലിയ ജുമാഅത്ത് പള്ളിയിൽ വെച്ച് നടന്ന വിളക്കത്തിരിക്കൽ ചടങ്ങിൽ വിദ്യാർത്ഥികൾക്ക് മഖ്ദൂമിന്റെ രചനയായ ഫത്ഹുൽ മുഈൻ ദർസ് ഓതിക്കൊടുത്ത് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ സുലൈമാൻ മുസ്ലിയാർ നേതൃത്വം നൽകി. തുടർന്ന് മർകസിലെ മുദരിസുമാരെ വലിയപള്ളി കമ്മിറ്റി ആദരിച്ചു.
കേരള ഹജ്ജ് കമ്മിറ്റി മെമ്പർ കെ.എം മുഹമ്മദ് ഖാസിം കോയ ഹാജി ആമുഖഭാഷണം നടത്തി. പള്ളിമുദരിസ് സയ്യിദ് ഹബീബ് തുറാബ് അസ്സഖാഫി വിദ്യാർത്ഥികളെ അനുമോദിച്ചു.പൊന്നാനി വലിയ ജുമുഅത്ത് പള്ളി ജനറൽ സെക്രട്ടറി സയ്യിദ് സെയ്ത് മുഹമ്മദ് തങ്ങൾ ആശംസാ പ്രഭാഷണം നടത്തി മർകസ് മുദരിസുമാരായ കെ കെ അഹമ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, കരീം ഫൈസി വാവൂർ, കുഞ്ഞുമുഹമ്മദ് സഖാഫി പറവൂർ, സയ്യിദ് ശിഹാബ്, ഉമറലി സഖാഫി,സയ്യിദ് ജസീൽ ശാമിൽ ഇർഫാനി സംബന്ധിച്ചു.
മങ്കഫ് റീം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐസിഎഫ് നാഷണൽ പ്രസിഡണ്ട് അലവി സഖാഫി തഞ്ചേരി അധ്യക്ഷതവഹിച്ചു....
6 മാസത്തെ ഓണ്ലൈന് പേരെന്റിംഗ് കോഴ്സാണ് ആരംഭിക്കുന്നത്...
പരീക്ഷയില് മികച്ച വിജയം കൈവരിക്കുന്ന വിദ്യാര്ഥികള്ക്ക് ആകെ ഒരു കോടി രൂപയുടെ സ്കോളര്ഷിപ്പ് ലഭിക്കും....
ലണ്ടന് ആസ്ഥാനമായുള്ള ബ്രിട്ടീഷ് ലൈബ്രറിയില് ഡോ. അസ്ഹരിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്ശിച്ചിരുന്നു...
ഉത്പന്നങ്ങളുടെ ലോഞ്ചിംഗും നേരത്തെ മന്ത്രി തന്നെയായിരുന്നു നിർവഹിച്ചത്...
മർകസ് അഹ്ദലിയ്യ ആത്മീയ സംഗമം സമാപിച്ചു...
മങ്കഫ് റീം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐസിഎഫ് നാഷണൽ പ്രസിഡണ്ട് അലവി സഖാഫി തഞ്ചേരി അധ്യക്ഷതവഹിച്ചു....
6 മാസത്തെ ഓണ്ലൈന് പേരെന്റിംഗ് കോഴ്സാണ് ആരംഭിക്കുന്നത്...
© Copyright 2024 Markaz Live, All Rights Reserved