ഓസ്മോ യു എ ഇ നാഷണൽ കമ്മിറ്റിക്ക് പുതിയ സാരഥികൾ


ദുബൈ: മർകസ് റൈഹാൻ വാലി അലുംനി ഓസ്മോ യു എ ഇ നാഷണൽ കമ്മറ്റിക്ക് 2024-25 വർഷത്തേക്കുള്ള പുതിയ ഭാരവാഹികൾ നിലവിൽ വന്നു. ദുബൈ സബീൽ പാർക്കിൽ ചേർന്ന ഗ്രാൻ്റ് മീറ്റിൽ വെച്ചാണ് പുതിയ കമ്മറ്റിക്ക് രൂപം നൽകിയത്. ദുബൈ മർകസിൽ വെച്ച് ഡോ.എ പി അബ്ദുൽ ഹകീം അസ്ഹരി ഭാരവാഹികളെ പ്രഖ്യാപിച്ചു.
ഭാരവാഹികൾ: അബ്ദുൽ ഹമീദ് ഹാജി മടവൂർ, അബ്ദുസലാം കോളിക്കൽ, അഷ്റഫ് കക്കോവ്, റഫീഖ് പൂനൂർ, അസ് ലം എടപ്പാൾ (ഡയരക്ടേഴ്സ്), അഹമ്മദ് കോയ (പ്രസിഡൻ്റ്), സുഹൈൽ ചെറുവാടി (ജന. സെക്രട്ടറി), ശറഫുദ്ദീൻ വയനാട് (ട്രഷറർ), മുഹ് യുദ്ദീൻ സഖാഫി അരീക്കോട് (ഓർഗനൈസിംഗ് സെക്രട്ടറി), സുബൈർ വാഴക്കാട് (പി.ആർ.ഒ), സജീർ വാളൂർ (മീഡിയ), ഹാഷിം കോയമ്മ തങ്ങൾ, കരീം സഖാഫി തോടന്നൂർ, അബ്ദുറസാഖ് ഐക്കരപ്പടി (വൈസ് പ്രസിഡൻ്റുമാർ), അബ്ദുൽ കരീം ആതവനാട്, ഉമറുൽ ഫാറൂഖ് തിരുന്നാവായ, ശിഹാബ് ഈങ്ങാപ്പുഴ (സെക്രട്ടറിമാർ).
അബ്ദുൽ ഹമീദ് മടവൂർ അദ്ധ്യക്ഷത വഹിച്ചു. മർകസ് അലുംനി നാഷണൽ സെക്രട്ടറി മുഹമ്മദലി കരുവംപൊയിൽ ഉദ്ഘാടനം ചെയ്തു. ഫിനാൻസ് സെക്രട്ടറി ത്വയ്യിബ് ശിരിയ പദ്ധതി അവതരണം നടത്തി. ഗ്ലോബൽ കൺവീനർ അഷ്റഫ് കൊടിയത്തൂർ സന്ദേശ പ്രഭാഷണം നടത്തി.
കഴിഞ്ഞ സംഘടന വർഷം മികച്ച പ്രവർത്തനം നടത്തിയ അബുദബി സോൺ ഭാരവാഹികളെ ചടങ്ങിൽ അനുമോദിച്ചു. ഗോൾഡൻ വിസ സ്വന്തമാക്കിയ ഓസ്മോ അംഗം അസ് ലം എടപ്പാളിനെയും സെക്യൂരിറ്റി ഗാർഡിൻ്റെ ചിത്രം വരച്ച് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനായ ഓസ്മോ അംഗം ഇസ്സുദ്ദീനിനെയും ചടങ്ങിൽ ആദരിച്ചു. വിവിധ മത്സര പരിപാടികളും സംഘടിപ്പിച്ചു.അഹമ്മദ് കോയ നന്മണ്ട സ്വാഗതവും സുഹൈൽ ചെറുവാടി നന്ദിയും പറഞ്ഞു.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം