കോഴിക്കോട്: കൊല്ലത്ത് നടന്ന 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേട്ടവുമായി മർകസ് സ്കൂളുകൾ. സംസ്ഥാന തലത്തിൽ പങ്കെടുത്ത മർകസ് വിദ്യാർഥികളെല്ലാം മികച്ച വിജയം നേടിയാണ് മടങ്ങിയത്.
ഹയർ സെക്കൻഡറി വിഭാഗത്തിൽ മർകസ് ഗേൾസ് സ്കൂളിലെ ആലിയ ഫാത്തിമ കെകെ(ഇംഗ്ലീഷ് കവിത രചന), മർകസ് ബോയ്സിലെ മഹ്മൂദ് അഹ്മദ്(പ്രബന്ധ രചന& ഉർദു കവിതാ രചന), നസർ മഹ്മൂദ് (ഉറുദു പ്രസംഗം), ഇമ്രാൻ ഖാൻ (ഉർദു കഥാ രചന) എ ഗ്രേഡ് നേടി.
ഹൈസ്കൂൾ വിഭാഗത്തിൽ എരഞ്ഞിപ്പാലം മർകസ് ഇന്റർനാഷണൽ സ്കൂൾ വിദ്യാർഥികളുടെ ദഫ്മുട്ട്, മർകസ് ഗേൾസിലെ ആയിഷ നജ എസ്.വി(അറബിക് ഉപന്യാസം), ചേരാനല്ലൂർ അൽ ഫാറൂഖിയ്യയിലെ ഹിബ ഫാത്തിമ(അറബിക് പദ്യം ചൊല്ലൽ), മുഹമ്മദ് നായിഫ്(അറബിക് കഥാപ്രസംഗം), കൂമ്പാറ ഫാത്തിമാബി മെമ്മോറിയലിലെ ഫിദ ഫാത്തിമ കെ.എസ്(കന്നട കവിതാ രചന), മർകസ് ബോയ്സിലെ ആഖിബ് മുഹമ്മദ്(ഉറുദു പ്രസംഗം), മുഹമ്മദ് ഇർഫാൻ(ഉറുദു പ്രബന്ധ രചന), യാസിർ ബശീർ(ഉറുദു കവിതാ രചന) എ ഗ്രേഡ് കരസ്ഥമാക്കി.
വിദ്യാർഥികളെയും പരിശീലനത്തിന് നേതൃത്വം നൽകിയ അധ്യാപകരെയും മർകസ് ഫൗണ്ടർ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി, റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, വിദ്യാഭ്യാസ വിഭാഗം അസോസിയേറ്റ് ഡയറക്ടർ ഉനൈസ് മുഹമ്മദ് എന്നിവർ അഭിനന്ദിച്ചു.
പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ...
മാനവ ഐക്യം വിളംബരം ചെയ്ത് മലേഷ്യയിൽ നടന്ന അന്താരാഷ്ട്ര മതനേതൃത്വ സമ്മേളനം...
തത്പരരായ ഏത് പ്രായക്കാര്ക്കും വിദ്യാഭ്യാസ യോഗ്യതകള്ക്കപ്പുറം അവസരം...
സമർഖന്ദിലെ ഇമാം ബുഖാരി സന്നിധിയിൽ നടന്ന ദർസിൽ പങ്കെടുത്തത് 20 രാജ്യങ്ങളിൽ നിന്നുള്ള പണ്ഡിതർ...
ഹദീസ് പഠനമേഖലയിലെ സംഭാവനകൾക്ക് ആഗോള പ്രശംസ...
പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ...
© Copyright 2024 Markaz Live, All Rights Reserved