വർണാഭമായി ജാമിഅ മർകസ് ആർട്സ് ഫെസ്റ്റ് ഖാഫ്
ജാമിഅ മർകസ് ആർട്സ് ഫെസ്റ്റ് ഖാഫ് ആറാം എഡിഷൻ സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യുന്നു.
ജാമിഅ മർകസ് ആർട്സ് ഫെസ്റ്റ് ഖാഫ് ആറാം എഡിഷൻ സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട്: ജാമിഅ മർകസ് ആർട്സ് ഫെസ്റ്റ് 'ഖാഫ്' ആറാം എഡിഷന് പ്രൗഢ സമാപനം. നൂറ്റി മുപ്പതോളം മത്സരങ്ങളിലായി രണ്ടായിരത്തോളം വിദ്യാർത്ഥികൾ മാറ്റുരക്കുന്ന കലാ മാമാങ്കം ജാമിഅ മർകസ് ഫൗണ്ടർ ചാൻസിലർ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. ജാമിഅ മർകസ് ചാൻസിലർ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. ഉദ്ഘാടനാനന്തരം ആദർശ രംഗത്ത് നടത്തിയ സംവാദ അനുഭവങ്ങൾ ഉസ്താദ് സദസ്സുമായി പങ്കുവെച്ചു. മത സംവാദത്തിന്റെ രീതിയും പ്രസക്തിയും പറഞ്ഞു തുടങ്ങിയ സംസാരം അയിരൂർ, കൊട്ടപ്പുറം, പൂടൂർ തുടങ്ങിയ പ്രശസ്തമായ സംവാദങ്ങളിലൂടെ കടന്നുപോയി. സംവാദ രംഗത്ത് തനിക്ക് കരുത്ത് നൽകിയത് ഇ കെ ഹസൻ മുസ്ലിയാരുടെ മാതൃകയും അനുഭവങ്ങളുമാണെന്ന് ഉസ്താദ് ഓർത്തു. ആശയവൈകൃതവുമായി മുന്നിൽ വരുന്ന സംഘത്തെ പ്രതിരോധിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തെല്ലാമാണെന്നും പുതിയ കാലത്ത് വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ട വിഷയങ്ങൾ എന്താണെന്നും ഉസ്താദ് ഉണർത്തി.
ഫെസ്റ്റിൻ്റെ ഭാഗമായി വിദ്യാർത്ഥി സംഘടന ഇഹ്യാഉസ്സുന്ന പുറത്തിറക്കിയ 'വസത്വ്' സപ്ലിമെൻ്റ് വേദിയിൽ പ്രകാശിതമായി. 'മധ്യ ധാരയുടെ മാന്ത്രികത' എന്ന ശീർഷകത്തിൽ വിവിധ ചർച്ചകളും സെഷനുകളും മത്സരങ്ങളും എക്സിബിഷനുകളും രണ്ട് ദിവസങ്ങളിലായി നടന്നു. ഉദ്ഘാടന ചടങ്ങിൽ വി.പി.എം ഫൈസി വില്യാപള്ളി, കെ.കെ അഹ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ, അബ്ദുല്ല സഖാഫി മലയമ്മ, അബ്ദുറഹ്മാൻ സഖാഫി വാണിയമ്പലം, ബശീർ സഖാഫി കൈപ്പുറം, ഉമറലി സഖാഫി എടപ്പുലം സംബന്ധിച്ചു.
പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ...
മാനവ ഐക്യം വിളംബരം ചെയ്ത് മലേഷ്യയിൽ നടന്ന അന്താരാഷ്ട്ര മതനേതൃത്വ സമ്മേളനം...
തത്പരരായ ഏത് പ്രായക്കാര്ക്കും വിദ്യാഭ്യാസ യോഗ്യതകള്ക്കപ്പുറം അവസരം...
സമർഖന്ദിലെ ഇമാം ബുഖാരി സന്നിധിയിൽ നടന്ന ദർസിൽ പങ്കെടുത്തത് 20 രാജ്യങ്ങളിൽ നിന്നുള്ള പണ്ഡിതർ...
ഹദീസ് പഠനമേഖലയിലെ സംഭാവനകൾക്ക് ആഗോള പ്രശംസ...
പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ...
© Copyright 2024 Markaz Live, All Rights Reserved