വർണാഭമായി മർകസിൽ റിപ്പബ്ലിക് ദിനാഘോഷം

മർകസിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സംസാരിക്കുന്നു.
മർകസിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സംസാരിക്കുന്നു.
കോഴിക്കോട്: വൈവിധ്യ സമ്പന്നമായ ഇന്ത്യൻ സമൂഹത്തെ ഒന്നിപ്പിക്കുന്നതിന്റെയും മുന്നോട്ടു നയിക്കുന്നതിന്റെയും പ്രധാന ചാലകശക്തിയാണ് ഭരണഘടനയെന്നും ഭരണഘടനാ മൂല്യങ്ങൾ മുറുകെപ്പിടിക്കാൻ ഭരണാധികാരികളും ജനങ്ങളും തയ്യാറാവണമെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. 75-ാമത് റിപ്ലബ്ലിക് ദിനത്തിന്റെ ഭാഗമായി മർകസിൽ നടന്ന ആഘോഷ പരിപാടികളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയിലൂന്നി നിർവഹിക്കപ്പെടുന്ന പ്രവർത്തനങ്ങളിലൂടെ മാത്രമേ രാജ്യം പുരോഗതി പ്രാപിക്കുകയുള്ളൂ. നാമിന്ന് കൈവരിച്ച നേട്ടങ്ങളെല്ലാം സാധ്യമായത് അങ്ങനെയാണ്. ഭരണ ഘടന മുന്നിൽ നിർത്തുകയെന്നതാണ് അഭിവൃദ്ധിയിലേക്കുള്ള നമ്മുടെ ആദ്യപടി. ജനാധിപത്യ റിപ്പബ്ലിക് രാജ്യത്തിന്റെ അന്തസത്തയും പെരുമയും നഷ്ടപ്പെട്ടു പോകാതെ കാത്തുസൂക്ഷിക്കാൻ ഓരോ പൗരനും മുന്നോട്ടു വരേണ്ടതുണ്ട് -ഗ്രാൻഡ് മുഫ്തി പറഞ്ഞു.
പതാക ഉയർത്തൽ ചടങ്ങിൽ വിവിധ മർകസ് സ്ഥാപനങ്ങളിൽ പഠിക്കുന്ന 19 സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി, ഉനൈസ് മുഹമ്മദ്, അക്ബർ ബാദുശ സഖാഫി, ശമീം കെകെ, ഹനീഫ് അസ്ഹരി സംബന്ധിച്ചു. കേരളത്തിലെയും 22 സംസ്ഥാനങ്ങളിലെയും വിവിധ മർകസ് ക്യാമ്പസുകളിലും ഇതേ സമയം റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ നടന്നു. ഗ്രാൻഡ് മുഫ്തിയുടെ റിപ്ലബ്ലിക് ദിന സന്ദേശം ക്യാമ്പസുകളിൽ വായിച്ചു.
മങ്കഫ് റീം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐസിഎഫ് നാഷണൽ പ്രസിഡണ്ട് അലവി സഖാഫി തഞ്ചേരി അധ്യക്ഷതവഹിച്ചു....
6 മാസത്തെ ഓണ്ലൈന് പേരെന്റിംഗ് കോഴ്സാണ് ആരംഭിക്കുന്നത്...
പരീക്ഷയില് മികച്ച വിജയം കൈവരിക്കുന്ന വിദ്യാര്ഥികള്ക്ക് ആകെ ഒരു കോടി രൂപയുടെ സ്കോളര്ഷിപ്പ് ലഭിക്കും....
ലണ്ടന് ആസ്ഥാനമായുള്ള ബ്രിട്ടീഷ് ലൈബ്രറിയില് ഡോ. അസ്ഹരിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്ശിച്ചിരുന്നു...
ഉത്പന്നങ്ങളുടെ ലോഞ്ചിംഗും നേരത്തെ മന്ത്രി തന്നെയായിരുന്നു നിർവഹിച്ചത്...
മർകസ് അഹ്ദലിയ്യ ആത്മീയ സംഗമം സമാപിച്ചു...
മങ്കഫ് റീം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐസിഎഫ് നാഷണൽ പ്രസിഡണ്ട് അലവി സഖാഫി തഞ്ചേരി അധ്യക്ഷതവഹിച്ചു....
6 മാസത്തെ ഓണ്ലൈന് പേരെന്റിംഗ് കോഴ്സാണ് ആരംഭിക്കുന്നത്...
© Copyright 2024 Markaz Live, All Rights Reserved