മര്‍കസ് നാച്ചുറോപതി ആശുപത്രിയില്‍ സൗജന്യ ചികിത്സാ ക്യാമ്പ് ആരംഭിച്ചു; സ്ത്രീജന്യ രോഗങ്ങള്‍ക്കായി ലേഡി ഡോക്ടറുടെ സൗജന്യ സേവനവും ലഭ്യം

നോളജ് സിറ്റി: മര്‍കസ് നോളജ് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന മര്‍കസ് നാച്ചുറോപ്പതി ആന്‍ഡ് യോഗ ആശുപത്രിയില്‍ വിവിധ രോഗങ്ങള്‍ക്ക് സൗജന്യ ചികിത്സാ ക്യാമ്പ് ആരംഭിച്ചു. ചര്‍മ രോഗങ്ങള്‍, സന്ധി വേദന, മൈഗ്രന്, ഉറക്ക പ്രശ്നം തുടങ്ങിയവക്കാണ് മാര്‍ച്ച് മൂന്ന് വരെ സൗജന്യ ചികിത്സ നല്‍കുന്നത്.
കൂടാതെ, സ്ത്രീജന്യ രോഗങ്ങളുടെ പരിഹാരത്തിനായി ലേഡി ഡോക്ടറുടെ സേവനവും സൗജന്യമായി നാച്ചുറോപ്പതിയില്‍ ലഭ്യമാക്കിയിട്ടുണ്ട്. ബുക്കിംഗ് അടിസ്ഥാനത്തിലാണ് ചികിത്സ നല്‍കുന്നത്.
ഓരോരുത്തര്‍ക്കും അനുയോജ്യമായ ഭക്ഷണക്രമം നിര്‍ദ്ദേശിക്കുന്ന ആഹാരക്രമ ചികിത്സ, മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുന്ന യോഗ തെറാപ്പി, വെള്ളത്തിലൂടെ നടത്തുന്ന ഹൈഡ്രോതെറാപ്പി, ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ രക്തചംക്രമണം വര്‍ധിപ്പിക്കുകയും മസിലുകളിലെ പിരിമുറുക്കം കുറയ്ക്കുകയും ചെയ്യുന്ന അക്യുപ്രഷര്‍ തെറാപ്പി, മൂലകങ്ങള്‍ ഉപയോഗിച്ചുള്ള ന്യൂട്രാസൂട്ടികള്സ്, വേദന കുറയ്ക്കാനും രോഗശമനത്തിനും ശരീരത്തിലെ പ്രത്യേക പോയിന്റുകളില്‍ കുത്തുന്ന ആക്യുപഞ്ചര്‍, കളിമണ്ണുപയോഗിച്ചുള്ള നേച്ചര്‍ കെയര്‍, സൂര്യപ്രകാശ ചികിത്സ തുടങ്ങിയ ചികിത്സാരീതികള്‍ മര്‍കസ് നാച്ചുറോപ്പതിയില്‍ ലഭ്യമാണ്. ബുക്കിംഗിനും വിശദവിവരങ്ങള്‍ക്കുമായി 6235998820 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.
മങ്കഫ് റീം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐസിഎഫ് നാഷണൽ പ്രസിഡണ്ട് അലവി സഖാഫി തഞ്ചേരി അധ്യക്ഷതവഹിച്ചു....
6 മാസത്തെ ഓണ്‍ലൈന്‍ പേരെന്റിംഗ് കോഴ്സാണ് ആരംഭിക്കുന്നത്...
പരീക്ഷയില്‍ മികച്ച വിജയം കൈവരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആകെ ഒരു കോടി രൂപയുടെ സ്കോളര്‍ഷിപ്പ് ലഭിക്കും....
ലണ്ടന്‍ ആസ്ഥാനമായുള്ള ബ്രിട്ടീഷ് ലൈബ്രറിയില്‍ ഡോ. അസ്ഹരിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചിരുന്നു...
ഉത്പന്നങ്ങളുടെ ലോഞ്ചിംഗും നേരത്തെ മന്ത്രി തന്നെയായിരുന്നു നിർവഹിച്ചത്...
മർകസ് അഹ്ദലിയ്യ ആത്മീയ സംഗമം സമാപിച്ചു...
മങ്കഫ് റീം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐസിഎഫ് നാഷണൽ പ്രസിഡണ്ട് അലവി സഖാഫി തഞ്ചേരി അധ്യക്ഷതവഹിച്ചു....
6 മാസത്തെ ഓണ്‍ലൈന്‍ പേരെന്റിംഗ് കോഴ്സാണ് ആരംഭിക്കുന്നത്...
© Copyright 2024 Markaz Live, All Rights Reserved