കാരന്തൂർ: മർകസ് പൂർവ വിദ്യാർഥിയും സിവിൽ സർവീസ് റാങ്ക് ജേതാവുമായ അബ്ദുൽ ഫസൽ കാന്തപുരം എ. പി അബൂബക്കർ മുസ്ലിയാരെ സന്ദർശിച്ചു. 507-ാം റാങ്ക് നേടിയ ഫസൽ മർകസ് സെന്റർ ഓഫ് എക്സലൻസായ ജാമിഅ മദീനത്തുന്നൂറിലാണ് ഹയർസെക്കണ്ടറി, ബിരുദ പഠനം നടത്തിയത്. അബ്ദുൽ ഫസലിന്റെ നേട്ടത്തിൽ സന്തോഷമറിയിച്ച കാന്തപുരം പരിശീലനകാലത്തും തുടർന്നും മികച്ച പ്രകടനം കാഴ്ചവെക്കാനും ഭാവിയിൽ കൂടുതൽ ഉന്നത നേട്ടങ്ങൾ കരസ്ഥമാക്കാനും അദ്ദേഹത്തിന് സാധിക്കട്ടെ എന്നാശംസിച്ചു. 2007-ൽ സ്ഥാപിതമായ മർകസ് ഗാർഡൻ സിവിൽ സർവീസ് അക്കാദമിയിലെ പരിശീനവും മർകസ് സാരഥികളുടെ പിന്തുണയും പഠനജീവിതത്തിൽ കരുത്തുപകർന്നിട്ടുണ്ട് എന്ന് അബ്ദുൽ ഫസൽ പറഞ്ഞു. ഡൽഹി ജാമിഅ മില്ലിയ്യ യൂണിവേഴ്സിറ്റിയിൽ നിന്ന് ചരിത്രത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ഫസൽ നിലവിൽ തിരുവനന്തപുരം ഐലേൺ ഐ എ എസ് അക്കാദമിയിൽ അധ്യാപകനാണ്. പരപ്പനങ്ങാടി പുത്തൻവീട്ടിൽ മുഹമ്മദ് ബാവ-അസ്മാബി ദമ്പതികളുടെ മകനാണ്.
പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ...
മാനവ ഐക്യം വിളംബരം ചെയ്ത് മലേഷ്യയിൽ നടന്ന അന്താരാഷ്ട്ര മതനേതൃത്വ സമ്മേളനം...
തത്പരരായ ഏത് പ്രായക്കാര്‍ക്കും വിദ്യാഭ്യാസ യോഗ്യതകള്‍ക്കപ്പുറം അവസരം...
സമർഖന്ദിലെ ഇമാം ബുഖാരി സന്നിധിയിൽ നടന്ന ദർസിൽ പങ്കെടുത്തത് 20 രാജ്യങ്ങളിൽ നിന്നുള്ള പണ്ഡിതർ...
ഹദീസ് പഠനമേഖലയിലെ സംഭാവനകൾക്ക് ആഗോള പ്രശംസ...
പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി ...
© Copyright 2024 Markaz Live, All Rights Reserved