സി എം വലിയുല്ലാഹി ഉറൂസും ഹള്റയും നാളെ ജാമിഉല്‍ ഫുതൂഹില്‍


നോളജ് സിറ്റി: സി എം വലിയുല്ലാഹി ഉറൂസ് മുബാറക്കും ഹള്റത്തുല്‍ ഫുതൂഹും നാളെ (വെള്ളി) മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ച് നടക്കും. വൈകിട്ട് 6.30ന് ആരംഭിക്കുന്ന മജ്ലിസിന് പ്രമുഖ പണ്ഡിതന്മാരും സാദാത്തുക്കളും നേതൃത്വം നല്‍കും. അനുസ്മരണ പ്രഭാഷണം, വിര്‍ദുല്ലത്വീഫ്, ഹള്റത്തുല്‍ ഖാദിരിയ്യ, ബദ്രിയ്യ എന്നിവ സംഗമത്തില്‍ നടക്കും.
അബ്ദുല്ല സഖാഫി മലയമ്മ സി എം വലിയുല്ലാഹി അനുസ്മരണ പ്രഭാഷണം നടത്തും. സി പി ശാഫി സഖാഫി നേതൃത്വം നല്‍കും. സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി, സയ്യിദ് ഹാശിം ജീലാനി, സഹല്‍ ശാമില്‍ ഇര്‍ഫാനി, മുഹിയുദ്ദീന് ബുഖാരി, ജമാലുദ്ദീന്‍ അഹ്സനി മഞ്ഞപ്പറ്റ, സി എസ് മുഹമ്മദ് ഫൈസി, മുഹമ്മദ് നൂറാനി വള്ളിത്തോട്, അഡ്വ. സുഹൈല്‍ സഖാഫി നല്ലളം തുടങ്ങിയവര്‍ സംബന്ധിക്കും.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം