അന്താരാഷ്ട്ര മീലാദ് സമ്മേളനം; സമ്പൂർണ വളണ്ടിയർ മീറ്റ് ഇന്ന്

കോഴിക്കോട്: 'തിരുനബി(സ്വ) ജീവിതം, ദർശനം' എന്ന പ്രമേയത്തിൽ കേരള മുസ്ലിം ജമാഅത്തിന്റെയും മർകസിന്റെയും സംയുക്താഭിമുഖ്യത്തിൽ സെപ്റ്റംബർ 25ന് കോഴിക്കോട് നടക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന് മുന്നോടിയായി സമ്പൂർണ വളണ്ടിയർ സംഗമം ഇന്ന്(ബുധൻ) മർകസിൽ നടക്കും. വൈകുന്നേരം ഏഴിന് കാമിൽ ഇജ്തിമയിൽ നടക്കുന്ന സംഗമം ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. കേരള മുസ്ലിം ജമാഅത്ത്, എസ്. വൈ. എസ് ഉൾപ്പെടെയുള്ള സുന്നി സംഘടനകളുടെ ജില്ലാ, സോൺ നേതാക്കൾ ചടങ്ങിൽ സംബന്ധിക്കും.
പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് കൂടുതൽ അറിയാനും വിവിധ ദേശങ്ങളിലെ പ്രവാചക പ്രകീർത്തന വൈവിധ്യം ആസ്വദിക്കാനുമുള്ള വേദിയാകും മീലാദ് സമ്മേളനം. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ വാർഷിക മദ്ഹുർറസൂൽ പ്രഭാഷണം സമ്മേളനത്തിന്റെ പ്രധാന ആകർഷണമാകും. വിവിധ രാജ്യങ്ങളിലെ പണ്ഡിതരും മുഫ്തിമാരും യൂണിവേഴ്സിറ്റി തലവന്മാരും നയതന്ത്ര പ്രതിനിധികളും സമസ്ത നേതാക്കളും സമ്മേളനത്തിൽ പങ്കെടുക്കും.
മങ്കഫ് റീം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐസിഎഫ് നാഷണൽ പ്രസിഡണ്ട് അലവി സഖാഫി തഞ്ചേരി അധ്യക്ഷതവഹിച്ചു....
6 മാസത്തെ ഓണ്ലൈന് പേരെന്റിംഗ് കോഴ്സാണ് ആരംഭിക്കുന്നത്...
പരീക്ഷയില് മികച്ച വിജയം കൈവരിക്കുന്ന വിദ്യാര്ഥികള്ക്ക് ആകെ ഒരു കോടി രൂപയുടെ സ്കോളര്ഷിപ്പ് ലഭിക്കും....
ലണ്ടന് ആസ്ഥാനമായുള്ള ബ്രിട്ടീഷ് ലൈബ്രറിയില് ഡോ. അസ്ഹരിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്ശിച്ചിരുന്നു...
ഉത്പന്നങ്ങളുടെ ലോഞ്ചിംഗും നേരത്തെ മന്ത്രി തന്നെയായിരുന്നു നിർവഹിച്ചത്...
മർകസ് അഹ്ദലിയ്യ ആത്മീയ സംഗമം സമാപിച്ചു...
മങ്കഫ് റീം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐസിഎഫ് നാഷണൽ പ്രസിഡണ്ട് അലവി സഖാഫി തഞ്ചേരി അധ്യക്ഷതവഹിച്ചു....
6 മാസത്തെ ഓണ്ലൈന് പേരെന്റിംഗ് കോഴ്സാണ് ആരംഭിക്കുന്നത്...
© Copyright 2024 Markaz Live, All Rights Reserved