പാലാ ബിഷപ്പുമായി ഡോ. അബ്ദുൽ ഹകീം അസ്ഹരി കൂടിക്കാഴ്ച നടത്തി

പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടുമായി കൂടിക്കാഴ്ച നടത്തിയ എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി 'ജോയ് ഓഫ് എമുലേഷൻ' സമ്മാനിക്കുന്നു

പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടുമായി കൂടിക്കാഴ്ച നടത്തിയ എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി 'ജോയ് ഓഫ് എമുലേഷൻ' സമ്മാനിക്കുന്നു
കോട്ടയം : പാലാ രൂപതയുടെ മൂന്നാമത്തെ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടുമായി എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി കൂടിക്കാഴ്ച്ച നടത്തി. പാലായിലുള്ള ബിഷപ്പിൻ്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. മതസൗഹാർദവും സാഹോദര്യവും കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് ചർച്ച നടത്തിയത് അതോടൊപ്പം, എസ് വൈ എസ് കേരള യൂത്ത് കോൺഫറൻസിനെയും അതിന്റെ വൈവിധ്യമാർന്ന പരിപാടികളെയും കുറിച്ചുള്ള വിശദാംശങ്ങളും ഡോ. അസ്ഹരി പരിചയപ്പെടുത്തി. താൻ രചിച്ച ശമാഇൽ ഗ്രന്ഥത്തിന്റെ ഇംഗ്ലീഷ് പതിപ്പായ 'ജോയ് ഓഫ് എമുലേ ഷൻ' ഡോ. അസ്ഹരി ബിഷപ്പിന് സമ്മാനിച്ചു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം