നിരപരാധികൾക്ക് നേരെ ഇസ്രായേൽ നടത്തുന്ന അതിക്രമങ്ങൾ നീതീകരിക്കാനാവില്ല: കാന്തപുരം ഉസ്താദ്


കോഴിക്കോട്: ഫലസ്തീന് പുറമെ ലബനാൻ അതിർത്തി കടന്ന് നിരപരാധികളായ സിവിലിയന്മാർക്ക് നേരെ ഇസ്രായേൽ നടത്തുന്ന അതിക്രമങ്ങൾ നീതീകരിക്കാനാവാത്തതാണെന്നും സമാധാനത്തിനായി ലോക നേതാക്കൾ ഒന്നിക്കണമെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിൽ വാർഷിക മദ്ഹുറസൂൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മതാന്തര സംവാദങ്ങളും നേതാക്കളുടെ ഒത്തിരിപ്പും സമാധാന ശ്രമങ്ങൾക്ക് ശക്തിപകരുമെന്നും ഇസ്രയേലിനെ അനുകൂലിക്കുന്ന സമീപനത്തിൽ നിന്ന് രാജ്യങ്ങൾ പിന്മാറണമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യ നീതിയും സ്ത്രീ സുരക്ഷയും ഉറപ്പുനൽകുന്നതാണ് മുഹമ്മദ് നബിയുടെ ദർശനങ്ങൾ എന്നും ധാർമിക ജീവിതത്തിലൂടെ മാത്രമേ സമാധാന അന്തരീക്ഷം സാധ്യമാവൂ എന്നും അദ്ദേഹം പറഞ്ഞു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം