ജാമിഉല്‍ ഫുതൂഹിലെ ഹള്റ ഇന്ന്


നോളജ് സിറ്റി: മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ച് നടക്കുന്ന മാസാന്ത ആത്മീയ സംഗമം ഹള്റത്തുല്‍ ഫുതൂഹ് ഇന്ന് വൈകിട്ട് 6.30 മുതലാണ് ഹള്റ നടക്കുന്നത്. രോഗശമനം കൊണ്ട് ജനശ്രദ്ധ നേടിയ ഹള്റയില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറ് കണക്കിന് വിശ്വാസികള്‍ സംബന്ധിക്കും. വിഖ്യാത ആത്മീയ സരണിയായ ഖാദിരിയ്യാ ത്വരീഖത്തിലെ ദിക്റുകളും ബൈത്തുകളും ക്രോഡീകരിച്ച ഖാദിരിയ്യ വിര്‍ദുകളാണ് ഹള്റയില്‍ പാരായണം ചെയ്യപ്പെടുന്നത്. സയ്യിദ് ശാഫി ബാഅലവി വളപട്ടണം മജ്ലിസിന് നേതൃത്വം നല്‍കും.
പ്രത്യേകം സജ്ജമാക്കിയ മുസ്വല്ലല്‍ മുഅ്മിനാത്തില് സ്ത്രീകള്‍ക്ക് സൗകര്യമൊരുക്കുന്നുണ്ട്. മജ്ലിസില്‍ വിര്‍ദുല്ലത്വീഫും ഹദ്ദാദ് റാത്തീബ് പാരായണവും തബറുക് വിതരണവും നടക്കും. ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ആമുഖം ഭാഷണം നടത്തി. സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി, സയ്യിദ് ഹാശിം ജീലാനി, ആലിക്കുഞ്ഞി മുസ്ലിയാർ, ഹാഫിള് ശമീര്‍ അസ്ഹരി, ഹംസ മുസ്ലിയാർ, മുഹിയുദ്ദീന് ബുഖാരി, സജീര്‍ ബുഖാരി, അഡ്വ. സുഹൈല്‍ സഖാഫി നല്ലളം തുടങ്ങിയവര്‍ സംബന്ധിക്കും.
ഡോ. നബീല്‍ സി ചികിത്സക്ക് നേതൃത്വം നല്‍കും ...
മർകസ് കർണാടക ലിറ്റററി ഫെസ്റ്റിവലിന് തുടക്കം...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം