ബഹുമുഖ ആരോഗ്യ സംരക്ഷണ പദ്ധതികളുമായി വിദേശ വൈദ്യ സംഘം മര്‍കസ് നോളജ് സിറ്റിയില്‍


നോളജ് സിറ്റി: ആരോഗ്യരംഗത്തെ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിവെക്കുന്ന ബഹുമുഖ ആരോഗ്യ സംരക്ഷണ പദ്ധതികളുമായി വിദേശ വൈദ്യ സംഘം നോളജ് സിറ്റിയിലെത്തി. കുട്ടികളുടെയും മാതാവിന്റെയും സംരക്ഷണം, വേദന രഹിത പ്രസവം തുടങ്ങിയ സംവിധാനങ്ങള്‍ നടപ്പാക്കുന്നതിന്റെ മുന്നോടിയായാണ് സംഘം നോളജ് സിറ്റിയിലെത്തിയത്.
ബെംഗളൂരുവിലും കേരളത്തില്‍ മൂന്ന് ആശുപത്രികളിലും നടപ്പാക്കിയ സംവിധാനം മിഹ്റാസ് മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലും നടപ്പാക്കുന്നതിനായുള്ള നടപടികളാണ് നടക്കുന്നത്.
ബ്രൂണൈ രാജകുടുംബത്തിന്റെ ഫിസിഷ്യനും സിംങ്കപ്പൂരിലെ കിന്ഡോറമ മെഡിക്കല്‍ ഗ്രൂപ്പിന്റെ ഡയറക്ടറും ചെയര്‍മാനുമായ ഡോ. വി കെ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൂടിക്കാഴ്ചക്കെത്തിയത്. ശിശു രോഗ പരിചരണ രംഗത്തും നവജാത ശിശു പരിപാലനത്തിലും ഇന്ത്യക്ക് പുറമെ അയര്‍ലാന്‍ഡ്, സിങ്കപ്പൂര്‍, ബ്രൂണൈ എന്നീ രാജ്യങ്ങളില്‍ നാല് പതിറ്റാണ്ട് പരിചയ സമ്പന്നനായ ഡോക്ടറാണ് ഡോ. വി കെ പ്രദീപ് കുമാര്‍.
ഡോ. അബ്ദുസ്സലാം മുഹമ്മദ്, ഡോ. പി യു ശംസുദ്ദീന്‍, ഡോ. ഹാഫിസ് മുഹമ്മദ് ശരീഫ്, യൂസുഫ് നൂറാനി, ഡോ. ശാഹുല്‍, കിന്ഡോറമ സി ഇ ഒ രഞ്ജിത്ത് കൂടിക്കാഴ്ചയില്‍ സംസാരിച്ചു. ഡോ. മജീദ്, ഡോ. സാജിദ്, ഡോ. നിസാം റഹ്മാന്, അഫ്സല്, മുഹമ്മദലി സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം