മര്‍കസ് നോളജ് സിറ്റിയില്‍ ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

മര്‍കസ് നോളജ് സിറ്റിയിലെ മിഹ്റാസ് മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ ആരംഭിച്ച ഡയാലിസിസ് സെന്റര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാർ ഉദ്ഘാടനം ചെയ്യുന്നു.
മര്‍കസ് നോളജ് സിറ്റിയിലെ മിഹ്റാസ് മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ ആരംഭിച്ച ഡയാലിസിസ് സെന്റര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാർ ഉദ്ഘാടനം ചെയ്യുന്നു.
നോളജ് സിറ്റി: മര്‍കസ് നോളജ് സിറ്റിയിലെ മിഹ്റാസ് മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ കിഡ്നി രോഗികള്‍ക്കായി ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. നിര്‍ധനര്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് സൗജന്യ നിരക്കിലുമാണ് ഡയാലിസിസ് ചെയ്തുകൊടുക്കുന്നത്. മര്‍കസ് നോളജ് സിറ്റി ചെയര്മാന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാർ ഡയാലിസിസ് സെന്റര്‍ സമര്‍പ്പിച്ചു . മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. 10 ഡയാലിസിസ് മെഷീനുകളാണ് പ്രവര്‍ത്തന സജ്ജമായിരിക്കുന്നത്. കൂടാതെ, കിഡ്നി രോഗ നിര്‍ണയ- ബോധവത്കരണ ക്യാമ്പുകളും ഡയാലിസിസ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഡോ. അബ്ദുസ്സലാം മുഹമ്മദ്, അഡ്വ. തന്‍വീര്‍ ഉമര്‍, ഡോ. പി വി മജീദ്, ഡോ. പി വി ശംസുദ്ദീന്‍, ഡോ. മുഹമ്മദ് കെ എം, ഇബ്നു ബാസ്, അഫ്സല് കോളിക്കല്‍, ഡോ. സാജിദ്, ഡോ. ഒ കെ എം അബ്ദുര്‍റഹ്മാന്‍, ഡോ. നബീല്‍, ജാഫര്‍ എലിക്കാട് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
മങ്കഫ് റീം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐസിഎഫ് നാഷണൽ പ്രസിഡണ്ട് അലവി സഖാഫി തഞ്ചേരി അധ്യക്ഷതവഹിച്ചു....
6 മാസത്തെ ഓണ്‍ലൈന്‍ പേരെന്റിംഗ് കോഴ്സാണ് ആരംഭിക്കുന്നത്...
പരീക്ഷയില്‍ മികച്ച വിജയം കൈവരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആകെ ഒരു കോടി രൂപയുടെ സ്കോളര്‍ഷിപ്പ് ലഭിക്കും....
ലണ്ടന്‍ ആസ്ഥാനമായുള്ള ബ്രിട്ടീഷ് ലൈബ്രറിയില്‍ ഡോ. അസ്ഹരിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചിരുന്നു...
ഉത്പന്നങ്ങളുടെ ലോഞ്ചിംഗും നേരത്തെ മന്ത്രി തന്നെയായിരുന്നു നിർവഹിച്ചത്...
മർകസ് അഹ്ദലിയ്യ ആത്മീയ സംഗമം സമാപിച്ചു...
മങ്കഫ് റീം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐസിഎഫ് നാഷണൽ പ്രസിഡണ്ട് അലവി സഖാഫി തഞ്ചേരി അധ്യക്ഷതവഹിച്ചു....
6 മാസത്തെ ഓണ്‍ലൈന്‍ പേരെന്റിംഗ് കോഴ്സാണ് ആരംഭിക്കുന്നത്...
© Copyright 2024 Markaz Live, All Rights Reserved