പ്രാർഥന വിശ്വാസിയുടെ കരുത്ത്: കാന്തപുരം ഉസ്താദ്

മർകസ് അഹ്ദലിയ്യ ആത്മീയ സംഗമം ഉദ്ഘാടനം ചെയ്ത് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സംസാരിക്കുന്നു.

മർകസ് അഹ്ദലിയ്യ ആത്മീയ സംഗമം ഉദ്ഘാടനം ചെയ്ത് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സംസാരിക്കുന്നു.
കോഴിക്കോട്: പ്രശ്നങ്ങളിലും പ്രയാസങ്ങളിലും അകപ്പെടുന്ന മനുഷ്യന് പ്രാർഥന നൽകുന്ന കരുത്ത് ഏറെ വലുതാണെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. മർകസിലെ മാസാന്ത ആത്മീയ സംഗമമായ അഹ്ദലിയ്യ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആത്മീയമായി നവീകരിക്കാനും സ്രഷ്ടാവിലേക്ക് അടുക്കാനുമുള്ള വഴിയാണ് പ്രാർഥനകളെന്നും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങളുൾപ്പെടെ ആയിരത്തിലധികം പേർ സംബന്ധിച്ച സംഗമത്തിൽ മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. മർകസിന്റെയും സുന്നി സംഘടനകളുടെയും നേതൃനിരയിൽ പ്രവർത്തിച്ച പി പി മുഹ്യിദ്ദീൻ കുട്ടി മുസ്ലിയാർ പാറന്നൂർ, ഇമ്പിച്ചാലി മുസ്ലിയാർ, ഖാരിഅ് ഹസൻ മുസ്ലിയാർ, റെയിൻബോ അബ്ദുൽ ഹമീദ് ഹാജി എന്നിവരെ ചടങ്ങിൽ പ്രത്യേകം അനുസ്മരിച്ചു. സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി അനുസ്മരണ പ്രഭാഷണം നടത്തി.
ജാമിഅ മർകസ്, ഖുർആൻ അകാദമി, റൈഹാൻ വാലി തുടങ്ങിയ സ്ഥാപനങ്ങളിൽ പഠിക്കുന്ന മതവിദ്യാർഥികളും ഖുർആൻ പഠിതാക്കളും അനാഥരും പങ്കെടുക്കുത്ത മഹ്ളറത്തുൽ ബദ്രിയ്യ സദസ്സിന് സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി നേതൃത്വം നൽകി. അബ്ദുല്ല സഖാഫി മലയമ്മ, ബശീർ സഖാഫി കൈപ്പുറം, നൗശാദ് സഖാഫി കൂരാറ, അബൂബക്കർ സഖാഫി പന്നൂർ, അബ്ദുസത്താർ കാമിൽ സഖാഫി, ഹനീഫ് സഖാഫി ആനമങ്ങാട്, അഡ്വ. മുസ്തഫ സഖാഫി, അബ്ദുൽ കരീം ഫൈസി, അബ്ദുല്ലത്തീഫ് സഖാഫി പെരുമുഖം, ഉസ്മാൻ സഖാഫി വേങ്ങര സംബന്ധിച്ചു.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം