അഷ്റഫ് സഖാഫി പുന്നത്തിന് വജ്ര ജൂബിലി ഫെല്ലോഷിപ്പ്

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സാംസ്കാരിക വകുപ്പിന് കീഴില്‍ കലാകാരന്മാര്ക്ക് നല്‍കിവരുന്ന വജ്ര ജൂബിലി ഫെലോഷിപ്പിന് മലൈബാര്‍ ഫൗണ്ടേഷന് ആര്‍ക്കൈവ് കോഡിനേറ്റര്‍ അഷ്റഫ് സഖാഫി പുന്നത്ത് അര്‍ഹനായി. മാപ്പിള കലാ മേഖലയില്‍ ഒന്നാം റാങ്കോടെയാണ് അഷ്റഫ് സഖാഫി ഫെലോഷിപ്പ് നേടിയത്. മാപ്പിളപ്പാട്ടിനെ കുറിച്ച് പഠിക്കുകയും ഗവേഷണം നടത്തുകയും 'മാപ്പിളപ്പാട്ട് നിയമങ്ങള്‍' എന്ന മാപ്പിളപ്പാട്ടിന്റെ ആദ്യ നിയമ പുസ്തകമടക്കം ഏഴ് ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ, 2022ല്‍ കേരള സര്‍ക്കാര്‍ സാംസ്കാരിക വകുപ്പിന് കീഴില്‍ നല്കുന്ന ഫോക്ലോര് അക്കാദമി അവാര്‍ഡും ഇദ്ദേഹം നേടിയിരുന്നു.
ഗാനരചയിതാവും കാഥികനും ഗ്രന്ഥകാരനും മാപ്പിളപ്പാട്ട് ഗവേഷകനുമായ അഷ്റഫ് സഖാഫി ചരിത്ര പഠന ഗവേഷകര്‍ക്ക് ഒരു വഴികാട്ടിയാണ്. അറബി മലയാളത്തിലുള്ള അഞ്ഞൂറിലധികം ഗ്രന്ഥ ശേഖരങ്ങള്‍ ഉള്ള ഇദ്ദേഹം ഓള് കേരള കിസ്സപ്പാട്ട് അസോസിയേഷന് സംസ്ഥാന അക്കാദമിക് സെക്രട്ടറിയും നിലവില്‍ മര്‍കസ് നോളജ് സിറ്റിയിലെ മലൈബാര്‍ ഫൗണ്ടേഷനില്‍ ആര്‍ക്കൈവ് കോഡിനേറ്ററുമായിട്ടാണ് സേവനം ചെയ്യുന്നത്. സാഹിത്യ- ചരിത്ര- മാപ്പിളകല ചര്‍ച്ചകളിലെ സജീവ സാന്നിധ്യവും സാഹിത്യോത്സവ് ഉള്‍പ്പെടെയുള്ള മത്സരങ്ങള്‍ സ്ഥിരം വിധികര്‍ത്താവുമാണ്. ജേതാവിനെ മലൈബാര്‍ ഫൗണ്ടേഷന് അനുമോദിച്ചു.
മലപ്പുറം ജില്ലയിലെ കരിപ്പൂര്‍ കുമ്മണിപ്പറമ്പ് വലക്കണ്ടിയില്‍ പെരിങ്കല്ലീരി അബൂബക്കര്‍ മുസ്ലിയാര്- നഫീസ ദമ്പതികളുടെ മകനാണ്. ഭാര്യ: ഫാത്വിമ നാജിയ. മക്കള്‍: സഹ്ല ബുഷ്റ, നഫീസ മുല്ല.
മങ്കഫ് റീം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐസിഎഫ് നാഷണൽ പ്രസിഡണ്ട് അലവി സഖാഫി തഞ്ചേരി അധ്യക്ഷതവഹിച്ചു....
6 മാസത്തെ ഓണ്‍ലൈന്‍ പേരെന്റിംഗ് കോഴ്സാണ് ആരംഭിക്കുന്നത്...
പരീക്ഷയില്‍ മികച്ച വിജയം കൈവരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആകെ ഒരു കോടി രൂപയുടെ സ്കോളര്‍ഷിപ്പ് ലഭിക്കും....
ലണ്ടന്‍ ആസ്ഥാനമായുള്ള ബ്രിട്ടീഷ് ലൈബ്രറിയില്‍ ഡോ. അസ്ഹരിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചിരുന്നു...
ഉത്പന്നങ്ങളുടെ ലോഞ്ചിംഗും നേരത്തെ മന്ത്രി തന്നെയായിരുന്നു നിർവഹിച്ചത്...
മർകസ് അഹ്ദലിയ്യ ആത്മീയ സംഗമം സമാപിച്ചു...
മങ്കഫ് റീം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐസിഎഫ് നാഷണൽ പ്രസിഡണ്ട് അലവി സഖാഫി തഞ്ചേരി അധ്യക്ഷതവഹിച്ചു....
6 മാസത്തെ ഓണ്‍ലൈന്‍ പേരെന്റിംഗ് കോഴ്സാണ് ആരംഭിക്കുന്നത്...
© Copyright 2024 Markaz Live, All Rights Reserved