ഉറൂജ്; യൂനാനി വാരാചരണവുമായി ഗൈഡ്


നോളേജ് സിറ്റി: യൂനാനി വാരാചരണത്തിന്റെ ഭാഗമായി ഏഴ് ദിവസത്തെ വിവിധ പരിപാടികളുമായി മര്‍കസ് യൂനാനി മെഡിക്കല്‍ കോളജ് അലുംനി അസ്സോസിയേഷന് 'ഗൈഡ്'. ഫിബ്രുവരി മൂന്ന് മുതല്‍ 9 വരെയുള്ള ദിവസങ്ങളിലാണ് 'ഉറൂജ്' എന്ന പേരില്‍ ക്യാമ്പയിന് സംഘടിപ്പിക്കുന്നത്.
മര്‍കസ് യൂനാനി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ശൈഖ് ശാഹുല്‍ ഹമീദ് ക്യാമ്പയിന് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന പാനല്‍ ചര്‍ച്ചയില്‍ ഡോ. ഒ കെ എം അബ്ദുര്‍റഹ്മാന്‍. ഡോ. മുസമ്മില്‍ ഉനൈസ് കെ, ഡോ. മുഹമ്മദ് ഉവൈസ് സംസാരിച്ചു. നാളെ (ചൊവ്വ) ഉച്ചക്ക് 2ന് ക്വീന്‍സ് ലാന്‍ഡില്‍ നടക്കുന്ന ബോധവത്കരണ സെഷനില്‍ ഡോ. നഈമ എം സി, ഫാത്വിമ റജിയ, ഫാത്വിമ ഹിബ സംസാരിക്കും. വൈകിട്ട് 8ന് നടക്കുന്ന വെബിനാറില്‍ എന്‍ ഐ യു എം ജനറല്‍ മെഡിസിന് മേധാവി ഡോ. മുഹമ്മദ് അലീമുദ്ദീന്‍ ഖമരി സംസാരിക്കും. ട്രൈബല്‍ മെഡിക്കല്‍ ക്യാമ്പ്, അംഗന്‍വാടി മെഡിക്കല്‍ ക്യാമ്പ്, പാനല്‍ ഡിസ്കഷനുകള്‍, വെബിനാര്‍, സെമിനാര്‍, പേപ്പര്‍ പ്രസന്റേഷനുകള്‍, ഹെര്‍ബല്‍ പ്ലാന്റേഷന് ക്യാമ്പ്, അലുംനി ഗാതറിംഗ് എന്നിവയാണ് ക്യാമ്പയിനിന്റെ ഭാഗമായി നടക്കുന്നത്.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം