മത്സ്യ തൊഴിലാളി സംഗമം നാളെ


കോഴിക്കോട്: മർകസ് ഖത്മുൽ ബുഖാരി, സനദ്ദാന സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന മത്സ്യ തൊഴിലാളി സംഗമം നാളെ ഉച്ചക്ക് 12 ന് ആരംഭിക്കും. എക്കാലവും മർകസിനെ ചേർത്തുപിടിക്കുകയും കൂടെ നിൽക്കുകയും ചെയ്യുന്ന മത്സ്യ തൊഴിലാളി സഹോദരങ്ങൾക്കായി നടത്തുന്ന സംഗമത്തിൽ വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് അതിഥികൾ പങ്കെടുക്കും. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസിയുടെ അധ്യക്ഷതയിൽ മുൻ മന്ത്രി അഹ്മദ് ദേവർകോവിൽ എം എൽ എ സംഗമം ഉദ്ഘാടനം ചെയ്യും. സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി പ്രാർഥന നിർവഹിക്കും. സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി സന്ദേശ പ്രഭാഷണം നടത്തും. സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ അനുഗ്രഹഭാഷണം നിർവഹിക്കും. സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, അബൂബക്കർ മാസ്റ്റർ പടിക്കൽ, മുഹമ്മദലി സഖാഫി വള്ളിയാട്, വിഎം റശീദ് സഖാഫി, ദുൽകിഫിൽ സഖാഫി സംബന്ധിക്കും
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം