ബദ്റുല്‍ കുബ്റാ ആത്മീയ സമ്മേളനം 17ന്: വളണ്ടിയര്‍ സംഗമം ഇന്ന്


നോളജ് സിറ്റി : മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ റമസാന്‍ 17ാം രാവില്‍ നടക്കുന്ന ബദ്റുല്‍ കുബ്റാ ആത്മീയ സമ്മേളനത്തിന്റെ വളണ്ടിയര്‍ സംഗമം ഇന്ന് നടക്കും. പതിനായിരങ്ങള്‍ സംബന്ധിക്കുന്ന ബദ്റുല്‍ കുബ്റാ ആത്മീയ സമ്മേളനം മാര്‍ച്ച് 17ന് രാവിലെ രാവിലെ 10 മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ വരെയാണ് നടക്കുന്നത്.
സമ്മേളനത്തിന്റെ വിജയത്തിനായി 1001 വളണ്ടിയര്‍മാരാണ് സേവനം ചെയ്യുന്നത്. ഇവര്‍ക്കാവശ്യമായ പരിശീലനവും കൂടിയാലോചനയും വളണ്ടിയര്‍ സംഗമത്തില്‍ നടക്കും. ഇന്ന് വൈകിട്ട് നാലിന് ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് സംഗമം. സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍ അവേലം, അലവി സഖാഫി കായലം, ബി സി ലുഖ്മാന് ഹാജി, ഡോ. അബ്ദുസ്സലാം മുഹമ്മദ്, അഡ്വ. തന്‍വീര്‍ ഉമര്‍, സാബിത്ത് അബ്ദുല്ല സഖാഫി, സയ്യിദ് സകരിയ്യ അടിവാരം, ഉസ്മാന് വള്ളിയാട് സംഗമത്തില്‍ സംസാരിക്കും.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം