ഫലസ്തീൻ ജനതക്ക് വേണ്ടി പ്രാർഥന നടത്തുക; കാന്തപുരം ഉസ്താദ്


കോഴിക്കോട്: ഗസ്സയിൽ വെടി നിർത്തൽ കരാർ ലംഘിച്ച് ഇസ്റാഈൽ നടത്തുന്ന ക്രൂരമായ കൂട്ടക്കൊലയെ അപലപിച്ച് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. ശാന്തതയിലേക്ക് മടങ്ങുകയായിരുന്ന ഗസ്സക്ക് മേൽ വീണ്ടും കുരുതി നടത്തുന്ന ഇസ്റാഈലിനെ നിയന്ത്രിക്കാൻ അന്താരാഷ്ട്ര സമൂഹം തയ്യാറാകണം. സൈനിക പിൻമാറ്റവും പുനർ നിർമാണവും സാധ്യമാക്കുന്ന വെടിനിർത്തൽ കരാർ പൂർണമായി നടപ്പാക്കുകയും വേണം. ഗസ്സയിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാനും അവർക്ക് വേണ്ടി ഈ വിശുദ്ധ മാസത്തിൽ പ്രാർഥിക്കുവാനും അദ്ദേഹം ആഹ്വാനം ചെയ്തു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം