മർകസ് സീ ക്യൂ ഖുർആൻ ഫെസ്റ്റ്; ആഇശ സൈനും, ഐറക്കും ഒന്നാം സ്ഥാനം


കോഴിക്കോട്: റമളാൻ 25-ാം രാവിൽ മർകസിൽ നടക്കുന്ന ഖുർആൻ സമ്മേളനത്തിന്റെ ഭാഗമായി നടന്ന 'തർനീം' സീ ക്യൂ ഖുർആൻ ഫെസ്റ്റിൽ ഒന്നാം സ്ഥാനം നേടി കൊപ്പം അൽജിബ്ര സീ ക്യൂ പ്രീ സ്കൂളിലെ ആഇശ സൈനും തിരുവമ്പാടി ഗൈഡൻസ് സീ ക്യൂ പ്രീ സ്കൂളിലെ ഐറയും. ആഇശ സൈൻ ഖിറാഅത്തിലും ഐറ ഹിഫ്ള് ഇനത്തിലുമാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ആഇശ സഹ്റ ബത്തൂൽ (സഹ്റ പാർക്ക്, കൊടുവള്ളി), മുഹമ്മദ് യാസീൻ (എം ഡി ഐ, കരുളായി) എന്നിവർ ഖിറാഅത്തിലും സുലൈഖ (അൽ മദീന മഞ്ഞനാടി), ഫാത്തിമ മലീഹ (ഇസത്ത് എഡ്യു സ്ക്വയർ, മൂന്നിയൂർ) ഹിഫ്ളിലും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി വ്യാപിച്ചു കിടക്കുന്ന 140 സഹ്റത്തുൽ ഖുർആൻ സെന്ററുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളാണ് 'തർനീം' അന്തിമ തല മത്സരത്തിൽ മാറ്റുരച്ചത്. യൂണിറ്റ്, സോൺ തല മത്സരങ്ങളിൽ മികവ് പുലർത്തിയവരായിരുന്നു മത്സരികൾ. ഖുർആൻ മനഃപാഠം, പാരായണം എന്നീ വിഭാഗങ്ങളിൽ നടന്ന ഫെസ്റ്റിലെ വിജയികൾക്ക് ഇന്ന് (ചൊവ്വ) നടക്കുന്ന ഖുർആൻ സമ്മേളനത്തിൽ അവാർഡ് സമ്മാനിക്കും. ജേതാക്കളെ മർകസ് ഫൗണ്ടർ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, ഡയറക്ടർ സി മുഹമ്മദ് ഫൈസി, റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, അക്കാദമിക് ഡയറക്ടറേറ്റ് അഭിനന്ദിച്ചു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം