മർകസ് നോളജ് സിറ്റി ഇന്നൊവേറ്റീവ് ബിസിനസ്സ് അസ്സോസിയേഷൻ സംഘം യു എ ഇയിൽ

യു എ ഇ സന്ദർശിക്കുന്ന മർകസ് നോളജ് സിറ്റി ഇന്നൊവേറ്റീവ് ബിസിനസ്സ് അസ്സോസിയേഷൻ സംഘം

യു എ ഇ സന്ദർശിക്കുന്ന മർകസ് നോളജ് സിറ്റി ഇന്നൊവേറ്റീവ് ബിസിനസ്സ് അസ്സോസിയേഷൻ സംഘം
ദുബൈ: മർകസ് നോളജ് സിറ്റിയുമായി സഹകരിച്ച് വ്യാപാര വ്യവസായ മേഖലകളിൽ യു എ ഇയിൽ താമസിക്കുന്നവർക്ക് സുസ്ഥിര ബിസിനസ്സ് വികസന പദ്ധതികളുമായി ഇന്നൊവേറ്റീവ് ബിസിനസ്സ് അസ്സോസിയേഷൻ സംഘം ദുബൈയിൽ എത്തി. വിദ്യാഭ്യാസം, ടെക്നോളജി, ആരോഗ്യം, ഹോട്ടൽ, ടൂറിസം, നിർമാണം. മാനേജ്മെന്റ്റ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി ബിസിനസ്സ് സംരംഭങ്ങളിൽ നേരത്തെ നിക്ഷേപിച്ച ബിസിനസ്സ് പങ്കാളികൾക്കായി സുരക്ഷിതവും സുസ്ഥിരവുമായ പദ്ധതികളും അവസരങ്ങളുമാണ് അവതരിപ്പിക്കുന്നത്. മർകസ് നോളജ് സിറ്റിയിലെ ബിസിനസ്സ് സംരംഭങ്ങളുടെ നിക്ഷേപകരുമായി വികസന സാധ്യതകൾ പങ്കുവെക്കുക. വിദ്യാഭ്യാസ, വ്യാപാര മേഖലകളിൽ പുതിയ അവസരങ്ങൾ തുറക്കുക, ബ്രാൻഡിംഗ് മാർക്കറ്റിംഗ് മേഖലകളിൽ നൂതനമായ പദ്ധതികൾ അവതരിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഐ. ബി എ സംഘത്തിലെ ബിസിനസ്സ് വിദഗ്ധർ കഴിഞ്ഞ ദിവസം ദുബൈയിൽ എത്തിയത്.
മർകസ് നോളജ് സിറ്റി പ്രൊജക്ടിലെ ബിസിനസ്സ് സംരംഭങ്ങൾ ഇതിനകം വിജയകരമായി പ്രവർത്തിച്ചുവരുന്ന പശ്ചാത്തലത്തിൽ നിലവിലെ നിരവധി സാധ്യതകൾ ഉപയോഗപ്പെടുത്താൻ അവസരമൊരുക്കാനും ഈ പ്രൊഫഷണൽ സംഘത്തിന് പദ്ധതിയുണ്ട്. ഉപരിപഠനം ലക്ഷ്യം വെക്കുന്ന രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും നിരവധി അവസരങ്ങളാണ് സംഘം പരിചയപ്പെടുത്തുന്നത്. മർകസ് നോളജ് സിറ്റിയിലെ ബിസിനസ്സ് നേതൃത്വത്തിൻറെ കാർമികത്വത്തിൽ രൂപം കൊണ്ട് പ്രൊഫഷനൽ കൂട്ടായ്മയാണ് ഇന്നൊവേറ്റീവ് ബിസിനസ്സ് അസ്സോസിയേഷൻ.
ദുബൈ, അബൂദബി, ഷാർജ എന്നിവിടങ്ങളിലായി വിവിധ പരിപാടികളിൽ സംഘം സംബന്ധിക്കും. ഐ ബി എ ചെയർമാനും ടൈഗ്രിസ് വാലി മാനേജിംഗ് ഡയറക്ടർ ഡോ. മുഹമ്മദ് ശരീഫ്, ഐ ബി എ കൺവീനറും ഫെസ് ഇൻ ഹോട്ടൽ മാനേജിംഗ് ഡയറക്ടർ എം കെ ഷൗക്കത്ത് അലി, ഐ ബി എയുടെ ഭാരവാഹികളായ ടാലൻ മാർക്ക് മാനേജിംഗ് ഡയറക്ടർ ഹബീബ് റഹ്മാൻ, എയ്മർ മാനേജിംഗ് ഡയറക്ടർ മുഹമ്മദ് മോൻ, ഹോഗർ ടെക്നോളജി ഡയറക്ടർ മുഹമ്മദ് നാസിം പാലക്കൽ, ടൈഗ്രിസ് വാലി ഡയറക്ടർ മുഹമ്മദ് അലി സഖാഫി. എക്കോമൗണ്ട് ഡയറക്ടർ അലി അൻസാർ സഖാഫി, ടാലൻ മാർക്ക് ഡയറക്ടർ മുഹമ്മദ് ഷക്കീൽ, ഫെസ് ഇൻ ഡിർക്ടർമാരായ മുഹമ്മദ് റിയാസ്, മുഹമ്മദ് സർഫ്രസ്, ഡിജിറ്റൽ ബ്രിഡ്ജ് ഇന്റർനാഷനൽ ഡയറക്ടർ എൻജിനീയർ സഹൽ എന്നിവരാണ് സംഘത്തിലുള്ളത്.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം