ലോക രക്തദാന ദിനം: ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

ലോക രക്തദാന ദിനാചരണത്തിന്റെ ഭാഗമായി നടന്ന ബോധവത്കരണ സെഷന് ബ്ലോക്ക് പഞ്ചായത്ത് അംഗം റോയി കുന്നപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു

ലോക രക്തദാന ദിനാചരണത്തിന്റെ ഭാഗമായി നടന്ന ബോധവത്കരണ സെഷന് ബ്ലോക്ക് പഞ്ചായത്ത് അംഗം റോയി കുന്നപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു
നോളജ് സിറ്റി: ലോക രക്തദാന ദിനമായി ആചരിക്കുന്ന ജൂണ്‍ 14ന്റെ ഭാഗമായി മര്‍കസ് ലോ കോളജില്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. മര്‍കസ് ലോ കോളജിലെ എന്‍ എസ് എസിന്റെയും മിഹ്റാസ് മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ബോധവത്കരണം സംഘടിപ്പിച്ചത്. അടുത്ത ദിവസം വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ കോഴിക്കോട് വിമണ്‍ ആന്‍ഡ് ചൈല്‍ഡ് ഹോസ്പിറ്റലിലേക്ക് നൂറ് യൂണിറ്റ് രക്തം ദാനം ചെയ്യും.
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം റോയി കുന്നപ്പള്ളി സംഗമം ഉദ്ഘാടനം ചെയ്തു. മിഹ്റാസ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. ശംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ഡോ. ഷിറാസ് ബോധവത്കരണ ക്ലാസ് എടുത്തു. പ്രൊഫ. ഇബ്റാഹീം മുണ്ടക്കല്‍, സലാം ചമല്‍ സംസാരിച്ചു. മിഹ്റാസ് ഡയറക്ടര്‍ അഫ്സല് കോളിക്കല്‍ സ്വാഗതവും എന്‍ എന്‍ എസ് കോഡിനേറ്റര്‍ സ്വാലിഹ് അഹ്മദ് നന്ദിയും പറഞ്ഞു.
ഡോ. നബീല്‍ സി ചികിത്സക്ക് നേതൃത്വം നല്‍കും ...
മർകസ് കർണാടക ലിറ്റററി ഫെസ്റ്റിവലിന് തുടക്കം...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം