ഫത്ഹുൽ മുഈൻ പണ്ഡിത പഠന ക്ലാസിന് ജാമിഉൽ ഫുതൂഹിൽ നാളെ തുടക്കം
ചെറുശ്ശോല അബ്ദുൽ ജലീൽ സഖാഫി നേതൃത്വം നൽകും...

ചെറുശ്ശോല അബ്ദുൽ ജലീൽ സഖാഫി നേതൃത്വം നൽകും...

നോളജ് സിറ്റി : ശാഫിഈ കര്‍മശാസ്ത്രത്തിലെ ആധികാരിക ഗ്രന്ഥമായ ഫത്ഹുല്‍ മുഈന്‍ ആസ്പദമാക്കിയുള്ള പണ്ഡിത പഠന ക്ലാസ് ജാമിഉല്‍ ഫുതൂഹില്‍ ആരംഭിക്കുന്നു. സമസ്ത കേന്ദ്ര മുശാവറ അംഗവും മര്‍കസ് മുദരിസുമായ ചെറുശ്ശോല അബ്ദുല്‍ ജലീല്‍ സഖാഫിയുടെ നേതൃത്വത്തിലാണ് പണ്ഡിത പഠന ക്ലാസ് നടക്കുന്നത്. എല്ലാ ബുധനാഴ്ച്ചകളിലും വൈകിട്ട് നാലിന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് ക്ലാസ് നടക്കുന്നത്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന പണ്ഡിതന്മാരായ സ്ഥിരം പഠിതാക്കള്‍ക്ക് വേണ്ടിയാണ് ക്ലാസ്സ് സംഘടിപ്പിക്കുന്നത്.
രജിസ്ട്രേഷനും വിശദവിവരങ്ങള്‍ക്കുമായി +91 8590058960 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്ന് ഫുതൂഹ് അക്കാദമി അധികൃതര്‍ അറിയിച്ചു.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം