മർകസ് ഐ ടി ഐയിൽ മെഗാ ക്യാമ്പസ് ഇന്റർവ്യൂ നാളെ

കുന്ദമംഗലം: ഈ വർഷം മർകസ് ഐ ടി ഐ യിൽ നിന്ന് പഠനം പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് വിവിധ കമ്പനികളിൽ ജോലി ലഭ്യമാക്കുന്നതിന്റെ ഭാഗമായി നാളെ രാവിലെ പത്തിന് ക്യാമ്പസ് ഇന്റർവ്യൂ നടക്കും. ഓട്ടോമൊബൈൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, സിവിൽ, കമ്പ്യൂട്ടർ തുടങ്ങി വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന 30 കമ്പനികൾ ക്യാമ്പസിലെത്തും. ഉദ്ഘാടന ചടങ്ങിൽ ജനപ്രതിനിധികൾ, സർക്കാർ പ്രതിനിധികൾ, മർകസ് മാനേജ്മെന്റ്റ് അംഗങ്ങൾ പങ്കെടുക്കും. കഴിഞ്ഞ വർഷങ്ങളിൽ മർകസ് ഐ ടി ഐ യിൽ നിന്ന് കോഴ്സ് കഴിഞ്ഞ് ഇപ്പോൾ ജോലി ചെയ്തു കൊണ്ടിരിക്കുന്നവർക്കും മെച്ചപ്പെട്ട തൊഴിലവസരങ്ങൾ ലഭിക്കുന്നതിന് വേണ്ടി ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം