സാഹിത്യോത്സവ്; വിറാസ് ഗേള്‍സ് വിദ്യാര്‍ഥികളെ അനുമോദിച്ചു


കോഴിക്കോട്: എസ്.എസ്.എഫ് കേരള സാഹിത്യോത്സവില്‍ വിജയികളായ മര്‍കസ് നോളജ് സിറ്റിയിലെ വിറാസ് ഗേള്‍സിലെ വിദ്യാര്‍ഥികളെ അനുമോദിച്ചു. നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ഇസ്ലാമില്‍ സ്ത്രീക്കും പുരുഷനും വ്യത്യസ്തങ്ങളായ ദൗത്യങ്ങളുണ്ട്. എന്നാല്‍, അതൊരിക്കലും അവര്‍ക്കിടയിലെ വിവേചനമല്ലെന്ന് ഉദ്ഘാടന പ്രഭാഷത്തില്‍ അദ്ദേഹം പറഞ്ഞു. സ്ത്രീയെക്കൊണ്ട് പുരുഷന്റെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുപ്പിക്കുന്നത് തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കലാണ്. മനുഷ്യര്‍ രണ്ട് ലിംഗമായത് ദൗത്യം വ്യത്യസ്തമായതിനാലാണ്. അതിനെ സമീകരിക്കാന്‍ പാടുപെടുന്നവര്‍ക്ക് പരാജിതരായ പിന്മാറുകയല്ലാതെ മറ്റു വഴികളുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്യാമ്പസ് വിഭാഗത്തില്‍ നാല് ഒന്നാം സ്ഥാനങ്ങള്‍ ഉള്‍പ്പെടെ ഒമ്പത് ഇനങ്ങളിലാണ് വിറാസ് വിദ്യാര്‍ത്ഥിനികള്‍ക്ക് വിജയം കൈവരിച്ചത്. പി.ടി.എ. പ്രസിഡണ്ട് സയ്യിദ് പൂക്കോയ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് ഫഖ്റുദ്ധീന്‍ ചെറുകോയ തങ്ങള്‍ മലപ്പുറം പ്രാര്‍ത്ഥന നിര്‍വഹിച്ചു. അബ്ദുറശീദ് സഖാഫി മെരുവമ്പായി, എം.ടി. ശിഹാബുദ്ദീന് സഖാഫി, ദുല്‍കിഫില്‍ സഖാഫി കാരന്തൂര്‍, അബ്ദുല്ലാഹ് ഉനൈസ് നൂറാനി, അബ്ദുല്‍ ജബ്ബാര്‍ സഖാഫി അണ്ടോണ, ആശിഖ് സഖാഫി കാന്തപുരം, ബാസിത് നൂറാനി സംബന്ധിച്ചു.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം