സിദ്റ ഫൗണ്ടേഷൻ്റെ വിവിധ കേന്ദ്രങ്ങളിൽ അന്നൂറുൽ മുബീൻ ക്യാമ്പയിൻ ആരംഭിച്ചു


ബാഗൽകോട്ട്: മർകസു സഖാഫത്തി സുന്നിയ്യയുടെ കീഴിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ വിദ്യാഭ്യാസ സേവന പ്രവർത്തനങ്ങൾ നടത്തുന്ന സിദ്റ ഫൗണ്ടേഷൻ അന്നൂറുൽ മുബീൻ ക്യാമ്പയിൻ ആരംഭിച്ചു. പരിപാടിയുടെ ഭാഗമായി കർണാടകയിലെ ബാഗൽക്കോട്ട് വെച്ച് വിളംബര റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. പൗരപ്രമുഖരും നാട്ടുകാരും വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു.
ഒരു മാസത്തിലേറെ നീണ്ടുനിൽക്കുന്ന ഈ ക്യാമ്പയിനിൽ ഇരുപതിൽ പരം പരിപാടികളാണ് നടക്കുന്നത്. അക്കാദമിക് സെമിനാർ, രിസാലത്തുൽ ഹുബ്ബ്, സമറുൽ മഹബ്ബ, ഹദീസ് മുസാബഖ, സീറാ പ്രസൻ്റേഷൻ തുടങ്ങിയവ പ്രധാന ഇനങ്ങളാണ്.
ബാഗൽകോട്ട് ഹസ്റത്ത് മുർതസാ അൽ ഖാദിരി ദർഗാ ശരീഫിൽ വെച്ച് ഉസ്താദ് ശിഹാബുദ്ദീൻ നൂറാനി ദുആഇന് നേതൃത്വം നൽകി. തുടർന്ന് റാലിയും പൊതു സമ്മേളനവും നടന്നു. പൊതുസമ്മേളനം ഹാജി റസാഖ് തട്ടകാർ ഉദ്ഘാടനം ചെയ്തു. ശിഹാബുദ്ദീൻ നൂറാനി പുനെ അധ്യക്ഷത വഹിച്ചു. യൂനുസ് മൗലാന മുദുഗൽ, ഫാറൂക്ക് നൂറാനി എരുമാട്. ഷുകൂർ നൂറാനി പൂനെ, ഷരീഫ് നൂറാനി പൂനെ, ഷമീർ നൂറാനി മടിക്കേരി, അക്മൽ നൂറാനി, സലാഹുദ്ദീൻ റബ്ബാനി പങ്കെടുത്തു.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം