വിശ്വാസം പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം: ഡോ. അബ്ദുൽ ഹകീം അസ്ഹരി


പൂനൂർ: വിശ്വാസം പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്ന് ജാമിഅ മദീനതുന്നൂർ ഫൗണ്ടർ കം റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി. കലയെ മൂല്യസംരക്ഷണത്തിന് ഉപയോഗപ്പെടുത്തണമെന്നും അറിവും എ ഐ അടക്കമുള്ള സാങ്കേതിക മുന്നേറ്റങ്ങളും മനുഷ്യ നന്മക്കാകണമെന്നും ജാമിഅ മദീനത്തുന്നൂർ ലൈഫ് ഫെസ്റ്റിവൽ റൊൻ്റീവ്യ സിൽവർ എഡിഷൻ വേദിയിൽ റെക്ടർ ടോക്ക് നടത്തി സംസാരിക്കവേ അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങിൽ പഠന-പാഠ്യേതര മേഖലകളിൽ മികവ് തെളിയിച്ചവർക്കുള്ള അക്കാദമിക് എക്സെലെൻസ് അവാർഡുകൾ വിതരണം ചെയ്തു.
അറിവിൻറെ വാതായനങ്ങൾ തുറന്ന എജ്യു ലോഗിനിൽ വിവിധ വിദ്യാഭ്യാസ മേഖലകൾ പരിചയപ്പെടുത്തി പ്രമുഖർ സെഷനുകൾക്ക് നേതൃത്വം നൽകി. അഹ്മദ് അബ്ദുല്ല അഹ്സനി ചെങ്ങാനി, ജഅ്ഫർ സ്വാദിഖ് പുളിയക്കോട്, ഡോ. എൻ എസ് അബ്ദുൽ ഹമീദ് നൂറാനി, ഡോ. ശാഹുൽ ഹമീദ് നൂറാനി, ശാകിർ നൂറാനി വയനാട്, ശാഫി നൂറാനി മണ്ണാർക്കാട്, ഹബീബ് നൂറാനി വെള്ളമുണ്ട എന്നിവർ വ്യത്യസ്ത സെഷനുകൾക്ക് നേതൃത്വം നൽകി. പ്രിസം ക്ലസ്റ്റർ മെൻ്റേഴ്സ് വിവിധ വിഷയങ്ങളിലേക്കും കോഴ്സുകളിലേക്കുമുള്ള വ്യക്തിഗത ഗൈഡും നിർദേശങ്ങളും നൽകി.
ഇന്ന് ഉച്ചക്ക് നടക്കുന്ന ഹ്യൂമാനിറ്റി ടോക്കിൽ 'സമകാലിക ഇസ്റാഈൽ: സയണിസ്റ്റ് രാജ്യത്തിൻ്റെ കോർപറേറ്റ് പിൻവഴികൾ' എന്ന വിഷയത്തിൽ മുസ്തഫ പി എറയ്ക്കൽ സംസാരിക്കും. വൈകിട്ട് നടക്കുന്ന കൾചറൽ ഗാല സയ്യിദ് അൻസാർ അഹ്ദൽ അവേലം ഫ്ലാഗ് ഓഫ് ചെയ്യും. 'ഇഹ്സാ നിലേക്കുള്ള ദൂരങ്ങൾ; വിപണി നിർമിത സത്യങ്ങളെയും കടന്ന്' എന്ന വിഷയത്തിൽ സയ്യിദ് അബ്ദുല്ലത്വീഫ് അഹ്ദൽ അവേലം, ഇ വി അബ്ദുർറഹ്മാൻ സംവദിക്കും. 'മായാലോകങ്ങളുടെ മുതലാളിമാർ; കമ്പോളവും കോർപറേറ്റ് നിയന്ത്രിത ഐഡന്റിറ്റിയും' എന്ന വിഷയത്തിൽ നാളെ ഉച്ചക്ക് നടക്കുന്ന ഫെസ്റ്റിവൽ തീം ഡിസ്കഷനിൽ പ്രൊഫ. പി കെ പോക്കർ, പ്രൊഫ. എ കെ രാമകൃഷ്ണൻ, ഡോ. മുജീബ് നൂറാനി സംബന്ധിക്കും.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം