ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൾച്ചറൽ ഗാല


പൂനൂർ: ജീവനുവേണ്ടി പൊരുതുന്ന ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പൂനൂരിൽ നടന്ന കൾച്ചറൽ ഗാല പ്രൗഢഗംഭീരമായി. ജാമിഅ മദീനതുന്നൂർ ലൈഫ് ഫെസ്റ്റിവൽ റൊൻ്റിവ്യൂ സിൽവർ എഡിഷൻ്റെ ഭാഗമായാണ് കൾച്ചറൽ ഗാല നടന്നത്. 'അരവയറും വെന്തിടുമീ പിഞ്ചു ബാല്യവും / അമലുകൾ പെരുത്ത് പോകും വെടിയമ്പുകളും /ക്രൂര തിന്മകൾക്ക് നടുവിലെൻ്റെ ശ്വാസവും / വീർപ്പ് മുട്ടി പാടുന്നീ ഗസ്സ കവിതയും' തുടങ്ങിയ മുദ്രാവാക്യങ്ങൾ പ്രകമ്പനം കൊണ്ടു. ഇസ്രയേലിന്റെ സയണിസ്റ്റ് രാഷ്ട്രീയതയെയും കോർപ്പറേറ്റ് പിന്തുണകളെയും ചോദ്യം ചെയ്യുന്നതും നന്മയുടെയും ധർമ്മത്തിന്റെയും സന്ദേശങ്ങൾ പകർന്നു നൽകുന്നതുമായിരുന്നു മുദ്രാവാക്യങ്ങൾ.
ജാമിഅ മദീനതുന്നൂറിന്റെ നാൽപതോളം സ്റ്റേറ്റ് ക്യാമ്പസുകളിൽ നിന്നുള്ള ആയിരത്തിയഞ്ഞൂറോളം വിദ്യാർത്ഥികളാണ് കൾച്ചറൽ ഗാലയിൽ അണിനിരന്നത്. 'ട്രാൻസെന്റിങ് ഇല്യൂഷൻസ്' എന്ന ഫെസ്റ്റിവൽ തീമിനെ അടിസ്ഥാനപ്പെടുത്തി നിർമ്മിച്ച വർക്കിംഗ് മോഡൽ, സ്റ്റിൽ മോഡൽ, പ്ലക്കാഡുകൾ എന്നിവ ഗാലയെ വേറിട്ടതാക്കി. കഫിയ, ഫ്ലോട്ടില്ല, ഫ്രീ പാലസ്തീൻ മുദ്രകൾ ഉയർത്തിപ്പിടിച്ചു കൊണ്ടായിരുന്നു ഗാല. മദീനതുന്നൂർ സ്റ്റുഡൻസ് യൂണിയൻ നാദി ദഅവ ചെയർമാൻ അനസ് അബ്ദുന്നാസർ പൂനൂർ അങ്ങാടിയിൽ വെച്ച് ഐക്യദാർഢ്യ പ്രഭാഷണം നടത്തി. ടീം കൊളിബ്രിയം ഡയറക്ടർ സയ്യിദ് അബ്ദുൽ ബാരി, കോർഡിനേറ്റർ മുഹമ്മദ് ടി. കെ എന്നിവർ ഗാലക്ക് നേതൃത്വം നൽകി.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം