അനാഥാലയത്തിലെ 'ഉമ്മ'ക്ക് പ്രാർഥനാ സദസ്സൊരുക്കി പൂർവ വിദ്യാർഥികൾ
1981 മുതൽ 2003 വരെ റൈഹാൻ വാലിയിൽ സേവനം ചെയ്ത ആമിന ഹജ്ജുമ്മ ഒരു ജോലിയെന്നതിലുപരി അനാഥ മക്കളുടെ പരിപാലനമായാണ് കാര്യങ്ങൾ നിർവഹിച്ചിരുന്നത്. ...
മർകസ് ഓർഫനേജ് റൈഹാൻ വാലിയിൽ നടന്ന അനുസ്മരണ പ്രാർഥന സദസ്സ് മർകസ് ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യുന്നു.
Markaz Live News
October 13, 2025
Updated
കുന്ദമംഗലം: മർകസ് ഓർഫനേജ് റൈഹാൻ വാലിയിൽ ദീർഘകാലം സേവനം ചെയ്ത് യതീം കുട്ടികളെ പരിപാലിച്ച ആമിന ഉമ്മക്കായി പൂർവ വിദ്യാർഥി സംഘടന ഓസ്മോയുടെ ആഭിമുഖ്യത്തിൽ പ്രാർഥനാ സദസ്സ് സംഘടിപ്പിച്ചു.
1981 മുതൽ 2003 വരെ റൈഹാൻ വാലിയിൽ സേവനം ചെയ്ത ആമിന ഹജ്ജുമ്മ ഒരു ജോലിയെന്നതിലുപരി അനാഥ മക്കളുടെ പരിപാലനമായാണ് കാര്യങ്ങൾ നിർവഹിച്ചിരുന്നത്. ഭക്ഷണം പാചകം ചെയ്യൽ, വസ്ത്രങ്ങൾ അലക്കി നൽകൽ, ചെറിയ കുട്ടികളെ ഒരുക്കൽ, പരിചരണം തുടങ്ങി ആമിനുമ്മയുടെ സ്നേഹസാമീപ്യം ഏറെ വലുതായിരുന്നു. തനിക്ക് ലഭിച്ചിരുന്ന ചെറിയ വേതനത്തിന്റെ ഏറിയ പങ്കും വിദ്യാർഥികൾക്ക് തന്നെ ദാനം നൽകിയും ഹജ്ജിനായി സ്വരൂപിച്ച തുകയിൽ ബാക്കിവന്നത് മർകസിന് നൽകിയും അനാഥകളോട് വലിയ സ്നേഹം കാണിച്ചു.
അനുസ്മരണ പ്രാർഥന സദസ്സ് മർകസ് ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ഓസ്മോ പ്രസിഡന്റ് സുഹൈർ സഖാഫി അധ്യക്ഷത വഹിച്ചു. റൈഹാൻ വാലി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സി പി സിറാജുദ്ദീൻ സഖാഫി, മുൻകാല ഉസ്താദുമാരായ അബ്ദുൽ ഖാദർ സഖാഫി, മൊയ്തീൻകുട്ടി സഖാഫി, സലാം സഖാഫി തറയിട്ടാൽ, സിബ്ഗതുല്ല സഖാഫി. സലാഹുദ്ദീൻ സഖാഫി, ഓസ്മോ ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി അശ്റഫ് കൊടിയത്തൂർ സംസാരിച്ചു. സയ്യിദ് ഫള്ൽ അൽ ബുഖാരി കരുവൻതുരുത്തി സമാപന പ്രാർഥനക്ക് നേതൃത്വം നൽകി. റിയാസ് പേരാമ്പ്ര സ്വാഗതവും സലാമുദ്ദീൻ നന്ദിയും പറഞ്ഞു. ബശീർ പാലാഴി, അബ്ദുസ്സമദ് എടവണ്ണപാറ, സ്വാലിഹ് ഇർഫാനി, നൗഫൽ പിലാശ്ശേരി, മുജീബ് കക്കാട്, മുസ്തഫ വഴക്കാട്, ഓസ്മോ ബാച്ച് പ്രതിനിധികൾ, ആമിനുമ്മയുടെ മക്കളായ ജാഫർ, കബീർ, കുടുംബാംഗങ്ങൾ സംബന്ധിച്ചു.