ദ പ്രോഫറ്റിക് എക്കണോമി; ബ്ലൂ പ്രിന്റ് ഫോർ ജസ്റ്റിസ് ആൻഡ് പ്രോസ്പെരിറ്റി നാളെ ഷാർജയിൽ പ്രകാശിതമാകും
പുസ്തക ചര്‍ച്ച ദുബൈയിലെ അബു ഹായില്‍...

പുസ്തക ചര്‍ച്ച ദുബൈയിലെ അബു ഹായില്‍...

ഷാര്‍ജ: സി എം ശഫീഖ് നൂറാനി രചിച്ച ''ദ പ്രോഫറ്റിക് എക്കണോമി; ബ്ലൂ പ്രിന്റ് ഫോർ ജസ്റ്റിസ് ആൻഡ് പ്രോസ്പെരിറ്റി' പുസ്തകത്തിന്റെ പ്രകാശനം നാളെ(ഞായർ) ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയിലെ ഫോറം 1ല്‍ വൈകുന്നേരം 5 മണിക്ക് പ്രകാശനം ചെയ്യും. യു.എ.ഇ രാജകുടുംബത്തിലെ അംഗങ്ങൾ ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും. പ്രകാശനത്തോടനുബന്ധിച്ചുള്ള പുസ്തക ചര്‍ച്ച ഇന്ന് (ശനി) രാത്രി 7.30ന് ദുബൈയിലെ അബു ഹായില്‍ നടക്കും.
ഡോ. മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരി, ദുബൈ സിറാജ് ദിനപത്രം മാനേജര്‍ അബ്ദുല്‍ അസീസ് സഖാഫി മമ്പാട്, സിറാജ് ദിനപത്രം എഡിറ്റര്‍ ഷരീഫ് കരശ്ശേരി, ഡോ. അബ്ദുന്നാസര്‍ വാണിയമ്പലം, ആര്.എസ്.സി. യു.എ.ഇ സെക്രട്ടറി മുഹമ്മദ് ഫബാരി, ഗ്രന്ഥകാരന് സി.എം ശഫീഖ് നൂറാനി ചര്‍ച്ചയില്‍ സംസാരിക്കും. കബീർ മാസ്റ്റർ ഷാർജ, അഡ്വ. ഷൗക്കത്ത് സഖാഫി, ഷാഫി നൂറാനി സംബന്ധിക്കും.
മര്‍കസ് നോളജ് സിറ്റിയിലെ വിറാസ് മുദരിസും ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുടെ എക്സിക്യൂട്ടീവ് സെക്രട്ടറിയുമാണ് സി.എം ശഫീഖ് നൂറാനി. അഞ്ചാമത് ഷാര്‍ജ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ഫോര്‍ കള്‍ച്ചറല്‍ ഹെറിറ്റേജ് നേടിയ മലൈബാര്‍ ഫൗണ്ടേഷന്റെ കീഴിയുള്ള മലൈബാര്‍ പ്രസ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം