റമളാൻ ആദ്യദിനം മുതൽ സജീവമായി ജാമിഉല്‍ ഫുതൂഹിലെ ഇഫ്താര്‍ സംഗമം


നോളജ് സിറ്റി: വിശുദ്ധ റമസാനിലെ തുടക്ക ദിനത്തില്‍ തന്നെ മര്‍കസ് നോളജ് സിറ്റിയില്‍ നോമ്പ് തുറക്കാനെത്തി നൂറുകണക്കിന് ആളുകൾ. ജാമിഉല്‍ ഫുതൂഹില്‍ ആരധനാ കര്‍മങ്ങളിൽ നിരതരാകുന്നവര്‍, ജീവനക്കാർ , സൂഖ് മലൈബാറില്‍ ഷോപ്പിങ്ങിനെത്തുന്നവര്‍, മിഹ്റാസ്- യുനാനി മെഡി. കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാരും രോഗികളുടെ കൂട്ടിരിപ്പുകാരും , സന്ദര്‍ശകര്‍ തുടങ്ങിയ നിരവധി ആളുകളാണ് തുടക്കദിവസം തന്നെ നോമ്പ് തുറക്കാനെത്തിയത്.
വിശാലമായ ജാമിഉല്‍ ഫുതൂഹ് അങ്കണത്തില്‍ ഓരോ ഭക്ഷണ തളികക്ക് ചുറ്റും ഒത്തൊരുമിച്ചുള്ള കൊണ്ടുള്ള ഭക്ഷണം കഴിക്കുന്നതും നോമ്പിന്റെ അവസാന നിമിഷങ്ങളിലെ ഭക്തി സാന്ദ്രമായ 'സാഅത്തുല്‍ ഇജാബ' പ്രാര്‍ഥനയുമെല്ലാം വിശ്വാസികള്‍ക്ക് വേറിട്ട അനുഭവമാണ് സമ്മാനിക്കാറുള്ളത്. ഇതിനായി മാത്രം വിദൂര ദിക്കുകളില്‍ നിന്ന് വരെയെത്തുന്നവരുണ്ട്.
നോളജ് സിറ്റിയിലെ വിവിധ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെയും ജീവനക്കാരുടെയും പ്രാസ്ഥാനിക നേതാക്കളുടെയും നാട്ടുകാരുടെയുമെല്ലാം നേതൃത്വത്തിലുള്ള വളണ്ടിയര്‍മാരും നോളജ് സിറ്റി മാനേജ്മെന്റുമാണ് നോമ്പ് തുറക്കാനെത്തുന്നവരെ സ്വീകരിക്കുന്നതും ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കുന്നതും. വരും ദിവസങ്ങളില്‍ കൂടുതല്‍ വിശ്വാസികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളാണ് ജാമിഉല്‍ ഫുതൂഹ് കേന്ദ്രീകരിച്ച് സജ്ജമാക്കിയിട്ടുള്ളത്.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം