പഠനാരംഭം കുറിച്ച് കുരുന്നുകൾ; മർകസ് അലിഫ് ഡേ വർണാഭമായി


കോഴിക്കോട്: മദ്റസ പ്രവേശനോത്സവത്തിന് മുന്നോടിയായി കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കാൻ മർകസിൽ സംഘടിപ്പിച്ച 'അലിഫ് ഡേ' വിദ്യാരംഭം വർണാഭമായി. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ. പി അബൂബക്കർ മുസ്ലിയാർ പരിപാടി ഉദ്ഘാടനം ചെയ്തു. ധാർമിക സമൂഹത്തെ സൃഷ്ടിക്കുന്നതിലും മൂല്യാധിഷ്ഠിത സ്വഭാവ രൂപീകരണത്തിലും മത വിദ്യാഭ്യാസം വഹിക്കുന്ന പങ്ക് വലുതാണെന്നും മതിയായ ശ്രദ്ധയും പ്രാധാന്യവും അതിന് നൽകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നുമായി ഇരുന്നൂറിൽപരം നവാഗത വിദ്യാർഥികൾ പങ്കെടുത്തു.
രാവിലെ 9 മുതൽ 12 വരെ നടന്ന പരിപാടിയിൽ മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി സന്ദേശ പ്രഭാഷണം നടത്തി. അലിഫ് എഴുത്ത് ചടങ്ങുകൾക്ക് വിപിഎം ഫൈസി വില്യാപ്പള്ളി, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, സയ്യിദ് അബ്ദുസ്വബൂർ ബാഹസൻ അവേലം നേതൃത്വം നൽകി.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം