ശൈഖ് അബൂബക്കര്‍ ഫൗണ്ടേഷന്; സ്കോളര്‍ സ്പാര്‍ക്ക് പരീക്ഷ ഫലം ഇന്ന്


കോഴിക്കോട്: ശൈഖ് അബൂബക്കര്‍ (എസ്.എ) ഫൗണ്ടേഷന് എട്ടാം ക്ലാസിലെ വിദ്യാര്‍ഥികള്‍ക്കായി ദേശീയ അടിസ്ഥാനത്തില്‍ സംഘടിപ്പിച്ച സ്കോളര്‍ സ്പാര്‍ക്ക് ടാലന്റ് ഹണ്ട് പരീക്ഷയുടെ ഫലം ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് 5 മണിക്ക് www.safoundation.in വെബ്സൈറ്റിൽ ഫലം ലഭ്യമാകും. പരീക്ഷയില്‍ യോഗ്യത നേടുന്ന വിദ്യാര്‍ഥികള്‍ക്ക് അടുത്ത ആഴ്ചകളില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. അഭിമുഖത്തിലും വിജയിക്കുന്നവരെയാണ് ഫെലോസ് ആയി തിരഞ്ഞെടുക്കുക.
കഴിഞ്ഞ ഫെബ്രുവരിയിലാണ് കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ശൈഖ് അബൂബക്കര്‍ ഫൗണ്ടേഷന് എട്ടാം ക്ലാസിലെ വിദ്യാര്‍ഥികള്‍ക്കായി പരീക്ഷ സംഘടിപ്പിച്ചത്. ഹിന്ദി, മലയാളം, ഇംഗ്ലീഷ് ഭാഷകളിലായി നടന്ന പരീക്ഷയില്‍ പതിനായിരത്തോളം വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. പരീക്ഷയിലും അഭിമുഖത്തിലും വിജയിച്ച് സെലക്ട് ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പിന് പുറമെ മെന്റര്‍ഷിപ്പും ഗൈഡന്‍സും നല്‍കും.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം