വാൽപാറ വാഹനാപകടം: അനുശോചനമറിയിച്ച് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ


കോഴിക്കോട്: പൊള്ളാച്ചി-വാൽപാറ പാതയിൽ വിനോദയാത്രാ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒൻപത് മലയാളികൾ മരിച്ച സംഭവത്തിൽ അനുശോചനമറിയിച്ച് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. സന്തോഷത്തോടെ പര്യവസാനിക്കേണ്ട ഒരു വിനോദയാത്ര നാടിനെയാകെ കണ്ണീരിലാഴ്ത്തിക്കൊണ്ട് അവസാനിച്ചത് അങ്ങേയറ്റം വേദനയുണ്ടാക്കുന്നതാണെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഒരു നാട്ടിൻപുറത്തെ പ്രാഥമിക സ്കൂളിലെ പ്രിയപ്പെട്ട അധ്യാപകരുടെ ജീവനാണ് ഈ അപകടത്തിൽ പൊലിഞ്ഞത് എന്നത് ദുരന്തത്തിന്റെ ആഴം വർധിപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
മരണപ്പെട്ടവരുടെ കുടുംബങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും വേർപാടിന്റെ വേദന അനുഭവിക്കുന്ന കുടുംബാംഗങ്ങൾക്ക് ക്ഷമ കൈവരട്ടെ എന്നും, അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർ അതിവേഗം സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരട്ടെ എന്നും അദ്ദേഹം പറഞ്ഞു.
അപകടം നടന്നയുടൻ രക്ഷാപ്രവർത്തനത്തിന് എത്തിയവർക്കും തുടർന്ന് കൃത്യമായി ഇടപെട്ട മുഴുവൻ മനുഷ്യർക്കും സർക്കാർ സംവിധാനങ്ങൾക്കും അദ്ദേഹം നന്ദി അറിയിച്ചു. പരിക്കേറ്റവർക്ക് ആവശ്യമായ തുടർചികിത്സ ഉറപ്പാക്കണമെന്നും, മരിച്ചവരുടെ കുടുംബങ്ങളെ സഹായിക്കാൻ ആവശ്യമായ എല്ലാ നടപടികളും കേരള സർക്കാർ കൈക്കൊള്ളണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം