മർകസിൽ എസ് വൈ എസ് സ്ഥാപകദിനം ആചരിച്ചു

എസ് വൈ എസ് 73-ാം സ്ഥാപകദിനത്തിൽ മർകസ് സെൻട്രൽ ക്യാമ്പസിൽ സി മുഹമ്മദ് ഫൈസി പതാകയുയർത്തുന്നു.

എസ് വൈ എസ് 73-ാം സ്ഥാപകദിനത്തിൽ മർകസ് സെൻട്രൽ ക്യാമ്പസിൽ സി മുഹമ്മദ് ഫൈസി പതാകയുയർത്തുന്നു.
കാരന്തൂർ: സമസ്ത കേരള സുന്നി യുവജന സംഘം 73-ാം സ്ഥാപകദിനം മർകസ് സെൻട്രൽ ക്യാമ്പസിൽ ആചരിച്ചു. ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി പതാകയുയർത്തി.
സമസ്തയെ ജനകീയ പ്രസ്ഥാനമാക്കുന്നതിലും പാരമ്പര്യ സമുദായത്തെ സാമൂഹികമായും വിദ്യാഭ്യാസപരമായും അഭിവൃദ്ധിപ്പെടുത്തുന്നതിലും മതപരിഷ്കരണ വാദത്തെ ചെറുക്കുന്നതിലും എസ് വൈ എസ് നിസ്തുലമായ ഇടപെടലുകൾ നടത്തിയിട്ടുണ്ടന്ന് അദ്ദേഹം പറഞ്ഞു. ഈ മുന്നേറ്റത്തിനൊപ്പം നിൽക്കാൻ എല്ലാവരും ഉത്സാഹിക്കണമെന്ന് അദ്ദേഹം ഉണർത്തി.
പരിപാടിയിൽ മലപ്പുറം സഹകരണ സ്പിന്നിങ് മിൽ ചെയർമാൻ പി മുഹമ്മദ് യൂസുഫ്, മർകസ് ഡയറക്ടർ ബോർഡ് അംഗങ്ങളായ അഡ്വ.മുഹമ്മദ് ശരീഫ്, അബൂബക്കർ ഹാജി കിഴക്കോത്ത്, വിഎം റശീദ് സഖാഫി, ദുൽകിഫിൽ സഖാഫി കാരന്തൂർ, സെൻട്രൽ ഓഫീസ് ജീവനക്കാർ, വിദ്യാർഥികൾ സംബന്ധിച്ചു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം