അഹ്ദലിയ്യ പ്രാർഥന സംഗമം ഇന്ന് മർകസിൽ


കോഴിക്കോട്: മർകസിലെ മാസാന്ത ആത്മീയ സദസ്സായ അഹ്ദലിയ്യ പ്രാർഥന സമ്മേളനം ഇന്ന് (ശനി) നടക്കും. പൊതുജനങ്ങളുൾപ്പെടെ ആയിരത്തിലധികം പേർ സംബന്ധിക്കുന്ന സംഗമം വൈകുന്നേരം ഏഴിന് ആരംഭിക്കും. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. മർകസ് വൈസ് പ്രസിഡന്റ് വി പി എം ഫൈസി വില്യാപ്പള്ളി അധ്യക്ഷത വഹിക്കും. അനുഗ്രഹ പ്രഭാഷണത്തിനും പ്രാർഥനക്കും കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകും. മഹ്ളറത്തുൽ ബദ്രിയ്യ സദസ്സിന് സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ നേതൃത്വം നൽകും.
സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, പിസി അബ്ദുല്ല ഫൈസി, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല തുടങ്ങി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നേതാക്കളും സാദത്തുക്കളും ജാമിഅ മർകസ് മുദരിസുമാരും പ്രാർഥന സംഗമത്തിന് നേതൃത്വം നൽകും.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം