പരിസ്ഥിതി ദിനം: മർകസ് സ്റ്റാഫ് അംഗങ്ങൾക്ക് ഫലവൃക്ഷത്തൈ വിതരണം ചെയ്തു

പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി മർകസ് സ്റ്റാഫ് അംഗങ്ങൾക്ക് ഫലവൃക്ഷതൈകൾ ഡയറക്ടർ സിപി ഉബൈദുല്ല സഖാഫി വിതരണം ചെയ്യുന്നു.

പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി മർകസ് സ്റ്റാഫ് അംഗങ്ങൾക്ക് ഫലവൃക്ഷതൈകൾ ഡയറക്ടർ സിപി ഉബൈദുല്ല സഖാഫി വിതരണം ചെയ്യുന്നു.
കാരന്തൂർ: ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി മർകസ് സ്റ്റാഫ് അംഗങ്ങൾക്ക് വൃക്ഷതൈകൾ വിതരണം ചെയ്തു. സ്റ്റാഫുകൾക്കിടയിൽ ഫലവൃക്ഷങ്ങളുടെയും നാണ്യ വിളകളുടെയും തണൽ വൃക്ഷങ്ങളുടെയും പരിപാലനം പ്രോത്സാഹിപ്പിക്കുന്നതിനായി കൾച്ചറൽ ആൻഡ് എൻവിറോണ്മെന്റ് ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കിയ പദ്ധതി മർകസ് ഡയറക്ടർ സിപി ഉബൈദുല്ല സഖാഫി ഉദ്ഘാടനം ചെയ്തു.
വിവിധയിനം മാവിൻ തൈകൾ, തദ്ദേശീയ-വിദേശ ഫലങ്ങൾ, ഗ്രാമ്പു, കുരുമുളക് ഉൾപ്പെടെയുള്ള നാണ്യവിളകൾ തുടങ്ങിയവയുടെ നൂറോളം മികച്ചയിനം തൈകളാണ് വിതരണം ചെയ്തത്. ചടങ്ങിൽ മർകസ് ഡയറക്ടർ ബോർഡ് അംഗങ്ങളായ മുഹമ്മദലി സഖാഫി വള്ളിയാട്, അബൂബക്കർ ഹാജി കിഴക്കോത്ത്, അഡ്വ. മുഹമ്മദ് ശരീഫ്, അക്ബർ ബാദുഷ സഖാഫി, ദുൽകിഫിൽ സഖാഫി, എകെ മൂസ തുടങ്ങിയവർ സംബന്ധിച്ചു
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം